ജനീവ: യുഎൻ മനുഷ്യാവകാശ സമതിയിൽ നിന്ന് യുഎൻ ജനറൽ അസംബ്ലി റഷ്യയെ സസ്പെൻഡ് ചെയ്തു. യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിന്റെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. യുക്രൈനിലെ ബുച്ചയിലെയും കീവ് നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെയും മനുഷ്യക്കുരുതിയുടെ തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് യുഎന്നിന്റെ നടപടി.
യുഎസ് ആണ് റഷ്യയെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. 93 അംഗങ്ങൾ റഷ്യയെ സസ്പെൻഡ് ചെയ്യുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 24 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ ഉൾപ്പെടെ 58 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുക്രൈനിലെ പല നഗരങ്ങളിലും റഷ്യ മിസൈൽ ആക്രമണം തുടരുകയാണ്.
റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. റഷ്യൻ ബാങ്കുകളെ അന്താരാഷ്ട്ര സാമ്പത്തിക സംവിധാനത്തിൽ നിന്ന് നിരോധിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. എന്നാൽ, ആഗോള സമ്പദ് വ്യവസ്ഥയിൽ നിന്ന് റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുമെന്ന് റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...