അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഖലിസ്ഥാൻ അനുകൂലികൾ തീയിട്ടു

‘Khalistan supporters’ try to set on fire Indian consulate in San Francisco: ഇന്ത്യന്‍ അംബാസഡറിനെയും കോണ്‍സുലേറ്റിനെയുമാണ് ഇവർ ലക്ഷ്യയം വെക്കുന്നതെന്ന് സൂചന. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2023, 10:23 AM IST
  • വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സാന്‍ഫ്രാന്‍സിസ്‌കോ അഗ്നിരക്ഷാസേന വിഭാഗം നിമിഷ നേരം കൊണ്ട് തീ അണയ്ക്കുകയായിരുന്നു.
  • ഇന്ത്യന്‍ അംബാസഡര്‍ തരഞ്ജിത്ത് സിങ് സന്ധുവും കോണ്‍സുലേറ്റ് ജനറലിനെയുമാണ് ഖലിസ്ഥാനികൾ ലക്ഷ്യം വെക്കുന്നത് എന്നാണ് സൂചന.
അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഖലിസ്ഥാൻ അനുകൂലികൾ തീയിട്ടു

വാഷിങ്ടണ്‍: അമേരിക്ക(യു.എസ്)യിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്ഥാൻ അനുകൂലികൾ തീയിട്ടു. ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെയായിരുന്നു അക്രമണം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കു പറ്റിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സാന്‍ഫ്രാന്‍സിസ്‌കോ അഗ്നിരക്ഷാസേന വിഭാഗം നിമിഷ നേരം കൊണ്ട് തീ അണയ്ക്കുകയായിരുന്നു.  സംഭവത്തിന്റെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

എന്നാൽ ഇവയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ അംബാസഡര്‍ തരഞ്ജിത്ത് സിങ് സന്ധുവും കോണ്‍സുലേറ്റ് ജനറലിനെയുമാണ് ഖലിസ്ഥാനികൾ ലക്ഷ്യം വെക്കുന്നത് എന്നാണ് സൂചന. ഇതിനിടെ ആക്രമണത്തിൽ അപലപിച്ച് യു.എസ് വക്താവ് മാത്യു മില്ലര്‍ രംഗത്തെത്തി. കോൺസുലേറ്റ് സ്ഥാപനങ്ങൾക്കും നയതന്ത്രജ്ഞർക്കുമെതിരായുള്ള അക്രമം ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: മക്കയുടെ ബഹിരാകാശത്ത് നിന്നുള്ള ചിത്രം കണ്ടിട്ടുണ്ടോ? ബഹിരാകാശ സഞ്ചാരിയാണ് ഈ മനോഹര ചിത്രം പങ്കുവെച്ചത്

ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമ്മിഷനു നേരെ  ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തുകയും ദേശീയപതാകയോട് അനാദരവ് കാണിക്കുകയും ചെയ്തതിന് പിന്നാലെയാണ് സാന്‍ ഫ്രാന്‍സിസ്‌കോയിൽ അക്രമം ഉണ്ടായത്. സമാനമായ രീതിയില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ കഴിഞ്ഞ മാര്‍ച്ചിലും സമാനമായ രീതിയില്‍ ഖലിസ്ഥാന്‍ അനുകൂലികൾ അക്രമണം നടത്തിയിരുന്നു. അക്രമികള്‍ ''ഫ്രീ അമൃത്പാല്‍'' എന്ന് കെട്ടിടത്തിന്റെ ചുറ്റുമതിലില്‍ സ്‌പ്രേ കൊണ്ട് എഴുതുകയും ചെയ്തിരുന്നു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News