നെറ്റിചുട്ടി അണിഞ്ഞു; അവര്‍ ഗ്ലാസ് മോഡലിനെതിരെ പ്രതിഷേധം!!

ലോകത്തിലെ ഏറ്റവും പ്രശസ്തയായ അവര്‍-ഗ്ലാസ് മോഡലാണ് കിം കര്‍ദാഷിയാന്‍. 

Last Updated : Apr 8, 2019, 05:55 PM IST
 നെറ്റിചുട്ടി അണിഞ്ഞു; അവര്‍ ഗ്ലാസ് മോഡലിനെതിരെ പ്രതിഷേധം!!

ലോകത്തിലെ ഏറ്റവും പ്രശസ്തയായ അവര്‍-ഗ്ലാസ് മോഡലാണ് കിം കര്‍ദാഷിയാന്‍. 

ഇന്ത്യന്‍ നെറ്റിച്ചുട്ടി അണിഞ്ഞു നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചതോടെയാണ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്. 

ഇത് ഇന്ത്യന്‍ സംസ്കാരത്തെ അവഹേളിക്കുന്ന രീതിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കിമ്മിനെതിരെ പ്രതിഷേധം ഉയരുന്നത്. 

ഇതാദ്യമായല്ല, ഒരു നാടിന്‍റെ സംസ്കാരത്തെ ഹനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് കിമ്മിനെതിരെ പ്രതിഷേധം ഉയരുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 

Sunday Service Vibe  @elirusselllinnetz

A post shared by Kim Kardashian West (@kimkardashian) on

തൂവെള്ള നിറത്തിലുള്ള ഡ്രസ്സിനൊപ്പം നെറ്റിച്ചുട്ടിയും അതിനു ചേരുന്ന കമ്മലും ധരിച്ച് നില്‍ക്കുന്ന കിമ്മിന്‍റെ ചിത്രമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. 

ഭര്‍ത്താവ് കന്യേ വെസ്റ്റിനൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് കിം നെറ്റിച്ചുട്ടി ധരിച്ചത്. വിവാഹ ദിവസം ഇന്ത്യന്‍ വധു അണിയുന്ന ആഭരണമാണ് നെറ്റിച്ചുട്ടി അഥവാ മാംഗ് ടിക്ക. 

Trending News