ട്രംപ്-പുടിന്‍ കൂടിക്കാഴ്ച: റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടാനുള്ള സാധ്യതകള്‍ തള്ളി നയതന്ത്ര വിദഗ്‌ദ്ധര്‍

അമേരിക്ക-റഷ്യ ബന്ധം മെച്ചപ്പെടാനുള്ള സാധ്യതകള്‍ തള്ളി നയതന്ത്ര വിദഗ്‌ദ്ധര്‍

Last Updated : Jul 17, 2018, 10:06 AM IST
ട്രംപ്-പുടിന്‍ കൂടിക്കാഴ്ച: റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടാനുള്ള സാധ്യതകള്‍ തള്ളി നയതന്ത്ര വിദഗ്‌ദ്ധര്‍

അമേരിക്ക-റഷ്യ ബന്ധം മെച്ചപ്പെടാനുള്ള സാധ്യതകള്‍ തള്ളി നയതന്ത്ര വിദഗ്‌ദ്ധര്‍

ഹെല്‍സിന്‍കി: അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന സംയുക്ത പ്രഖ്യാപനം വന്നതിനു പിന്നാലെ റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടാനുള്ള സാധ്യതകള്‍ തള്ളി നയതന്ത്ര വിദഗ്ധര്‍ രംഗത്ത്. 

ഹെ​​ല്‍​​സിന്‍കി ഉ​​ച്ച​​കോ​​ടി​​ക്കു​​ശേ​​ഷം റ​ഷ്യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് വ്ലാഡിമര്‍ പു​​ടി​​നു​​മൊ​​ത്തു ന​​ട​​ത്തി​​യ സംയുക്ത വാര്‍ത്താസ​​മ്മേ​​ള​​ന​​ത്തി​​ലാണ് രു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം ഊഷ്മളമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഫിന്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ഹെ​​ല്‍​​സിന്‍കിയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലാണു ചര്‍ച്ച നടന്നത്.

വ്യാപാരം മുതല്‍ സൈനിക, തെരഞ്ഞെടുപ്പിലെ ഇടപെടല്‍, ചൈനയ്ക്ക് മിസൈല്‍ തുടങ്ങി എല്ലാ വിഷയങ്ങളും ചര്‍ച്ചയായി. അടച്ചിട്ട മുറിയില്‍ രണ്ടു പേര്‍ മാത്രമാണ് ചര്‍ച്ച നടത്തിയത്. കൂടാതെ, മികച്ച രീതിയില്‍ ലോകകപ്പ് ഫുട്ബോള്‍ സംഘടിപ്പിച്ചതിന് ട്രംപ് പുടിനെ അഭിനന്ദിക്കുകയും ചെയ്തു. 

അതിനിടെ, പ്രധാന ചര്‍ച്ചാവിഷയമായ ‘തെരഞ്ഞെടുപ്പിലെ ഇടപെടല്‍’ പ്രശ്‌നത്തില്‍ ഇരുവരും തുറന്നു സംസാരിച്ചു. യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണം പുടിന്‍ തള്ളിക്കളഞ്ഞു. റഷ്യ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ആരോപണത്തിന്മേലുള്ള അന്വേഷണം വിഡ്ഢിത്തമാണെന്ന് ട്രംപ് പറഞ്ഞു. ഈ വിഷയമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം കൂട്ടിയതെന്നും ട്രംപ് പ്രതികരിച്ചു.

2016 യു.എസ് പ്ര​​സി​​ഡ​​ന്‍റ് തെരഞ്ഞെടുപ്പില്‍ 12 റഷ്യന്‍ സൈനിക ഇന്‍ലിജന്‍സുകള്‍ ഇടപെട്ടുവെന്ന് യു.എസ് അധികൃതര്‍ കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഞങ്ങള്‍ ഒന്നിച്ചല്ലായിരുന്നുവെന്ന് തുറന്നു പറയുന്നതായി ട്രംപ് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ ഒന്നിച്ചുപോവണമെന്ന് ലോകം ആഗ്രഹിക്കുന്നു. ഞങ്ങളാണ് ലോകത്തെ വലിയ ആണവ ശക്തികളെന്നും ട്രംപ് പറഞ്ഞു.

 

Trending News