Viral video: തുറന്ന ജീപ്പിലിരിക്കുന്ന മനുഷ്യനെ തുറിച്ച് നോക്കി സിംഹം; പിന്നീട് നടന്നത്...നെഞ്ചിടിപ്പേറ്റും വീഡിയോ കാണാം

Viral animal video: ജംഗിൾ സഫാരി നടത്തുന്നവർ വന്യമൃഗങ്ങളുടെ മുന്നിൽപ്പെട്ടാൽ എങ്ങനെ പെരുമാറണം എന്നതിൻ്റെ ഉത്തമ ഉദാഹരണമായി വീഡിയോയിലെ വ്യക്തി മാറിയിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 01:42 PM IST
  • കാടിനെയും കാട്ടുമൃഗങ്ങളെയും അടുത്തറിയാൻ ജംഗിൾ സഫാരി ചെയ്യുന്നവർ നിരവധിയാണ്.
  • ജംഗിൾ സഫാരിക്കിടയിൽ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാണ്.
  • വാഹനങ്ങൾക്കുള്ളിൽ ഇരിക്കുന്നവരെ വന്യമൃഗങ്ങൾ പൊതുവെ ആക്രമിക്കാറില്ല.
Viral video: തുറന്ന ജീപ്പിലിരിക്കുന്ന മനുഷ്യനെ തുറിച്ച് നോക്കി സിംഹം; പിന്നീട് നടന്നത്...നെഞ്ചിടിപ്പേറ്റും വീഡിയോ കാണാം

വനവും വന്യമൃഗങ്ങളും എന്നും സഞ്ചാരികൾക്ക് അവിസ്മരണീയമായ കാഴ്ചകളാണ് ഒരുക്കാറുള്ളത്. വന്യമൃഗങ്ങളെ അടുത്തറിയാൻ ജംഗിൾ സഫാരി എന്ന യാത്രാ സൌകര്യം പലയിടത്തും ഇന്ന് ലഭ്യമാണ്. മനുഷ്യരുടെയും വാഹനങ്ങൾക്ക് സമീപത്ത് കൂടെയും കടന്നുപോകുന്ന വന്യമൃഗങ്ങൾ പലപ്പോഴും അക്രമാസക്തരായ സംഭവങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഒരു ജംഗിൾ സഫാരി പാർക്കിൽ ഇത്തരം സംഭവങ്ങൾ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ. 

അടുത്തിടെ, ജംഗിൾ സഫാരിക്കിടെയുണ്ടായ ഒരു സംഭവത്തിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. തുറന്ന ജീപ്പിലിരിക്കുന്ന ഒരു മനുഷ്യൻറെ സമീപത്ത് നിൽക്കുന്ന സിംഹം അയാളുടെ കണ്ണുകളിലേയ്ക്ക് തുറിച്ച് നോക്കുന്ന വീഡിയോയാണ് വൈറലായത്.  പിന്നീട് സംഭവിച്ച കാര്യങ്ങൾ അവിശ്വസനീയമായിരുന്നു! ഇൻ്റർനെറ്റ് ഉപയോക്താക്കൾ ശ്വാസമടക്കി പിടിച്ചാണ് ഈ വീഡിയോ കണ്ടത്. 

ALSO READ: രാത്രിയിൽ ആരുമില്ലാത്തപ്പോൾ ക്ഷേത്രത്തിലെത്തും, തൊഴുത് പ്രാർത്ഥിക്കും; കുരങ്ങന്റെ വീഡിയോ വൈറൽ

സിംഹത്തെ കണ്ടതോടെ തുറന്ന ജീപ്പിന് മുന്നിൽ ഇരിക്കുന്ന അയാൾ നിശ്ചലനായി. എന്നാൽ, സിംഹം അയാളുടെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി കുറച്ച് നേരം നിൽക്കുന്നത് വീഡിയോയിൽ കാണാം. അവസാനം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് സിംഹം നടന്നകന്നു. ലേറ്റസ്റ്റ് ക്രുഗെർ എന്ന ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിന്നാണ് ഈ വൈറൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിംഹം റേഞ്ചറുമായി കണ്ണുകൾ ലോക്ക് ചെയ്യുന്നു എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. 

സഫാരി വാഹനങ്ങളിലെ യാത്രക്കാരെ ഭീമാകരനായ വസ്തുവോ മൃഗമോ ആയാണ് വന്യമൃഗങ്ങൾ കാണുന്നതെന്ന് cartoq.com പറയുന്നു. സിംഹങ്ങളുടെയും കടുവകളുടെയും കണ്ണിൽ വളരെ ഭീമാകാരനായ ഒരു മൃഗത്തിന്റെ എല്ലാ ഘടകങ്ങളും ചേർന്നവരാണ് മനുഷ്യർ. അതിനാൽ വാഹനത്തിന് പുറത്ത് ഇറങ്ങാതെ ഇരിക്കുന്നിടത്തോളം കാലം അവർ സുരക്ഷിതരായിരിക്കും. പലപ്പോഴും ഇത്തരം വാഹനങ്ങൾക്ക് സമീപം സിംഹങ്ങളും കടുവകളും പുലികളുമെല്ലാം വരുന്ന വീഡിയോകൾ പുറത്തുവരാറുണ്ട്. 

 

സിംഹത്തിൻ്റെ വൈറലായ വീഡിയോ നിരവധിയാളുകളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. വന്യമൃഗങ്ങൾ ഇത്തരം സഫാരി വാഹനങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞെന്നാണ് ഉപയോക്താക്കളിൽ ചിലർ പറയുന്നത്. വീഡിയോയിലുള്ള സിംഹം കൌമാര പ്രായത്തിലാണെന്നും അതിനാൽ അവയ്ക്ക് വലിയ ജിജ്ഞാസയുണ്ടെന്നും മറ്റൊരാൾ പ്രതികരിച്ചു. താനാണെങ്കിൽ ഒരിക്കലും അവിടെ ഇരിക്കില്ലെന്നാണ് ഒരു ഉപയോക്താവ് ഭയപ്പാടോടെ പറഞ്ഞത്. 

നിരവധി പേരാണ് യുവാവിന്റെ ധീരതയെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. അദ്ദേഹത്തിന് സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമായ ബോധ്യമുണ്ടെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. സിംഹം മുന്നിൽ നിന്നിട്ടും പതാറാതിരുന്ന ആ വ്യക്തിയോട് വളരെയധികം ബഹുമാനമുണ്ട്, ഇത്തരം സാഹചര്യങ്ങളിൽ നിശ്ചലമായിരിക്കുക എന്ന പാഠം മനസിലാക്കി തന്നതിന് നന്ദി..തുടങ്ങിയ കമൻറുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News