Viral Video: അവർക്കും വിശക്കില്ലേ! മീനുകൾക്ക് ഭക്ഷണം നൽകുന്ന ചിംപാൻസി - വീഡിയോ

ഒരു പാർക്കിലെ കുളത്തിന് സമീപം ശാന്തമായി ഇരിക്കുന്ന ഒരു ചിംപാൻസിയെ വീഡിയോയിൽ കാണാം. അതിന്റെ അടുത്തായി ഒരു ചെറിയ പാത്രവുമുണ്ട്. ആ കുളത്തിലെ മീനുകൾക്ക് കൊടുക്കാനുള്ള തീറ്റയാണ് അതിൽ.

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 11:51 AM IST
  • ട്വിറ്ററിൽ വൈറലായ വീഡിയോ ഇതിനകം 1.3 മില്യൺ ആളുകൾ കണ്ടു.
  • ഇതുവരെ 63,000-ത്തിലധികം ആളുകൾ ഇത് ലൈക്ക് ചെയ്തിട്ടുണ്ട്.
  • മനുഷ്യനെപ്പോലെ പെരുമാറുന്ന ചിംപാൻസിയെ കണ്ട് സോഷ്യൽ മീഡിയ അതിശയിച്ചിരിക്കുകയാണ്.
Viral Video: അവർക്കും വിശക്കില്ലേ! മീനുകൾക്ക് ഭക്ഷണം നൽകുന്ന ചിംപാൻസി - വീഡിയോ

ഇന്റർനെറ്റിൽ നിരവധി വീഡിയോകൾ മൃ​ഗങ്ങളുടേതായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ അത്തരം വീഡിയോകളാണ് കൂടുതൽ വൈറലാകാറുള്ളത്. തമാശയുള്ളവ മുതൽ രസകരമായവ വരെ മൃഗങ്ങളുടെ വീഡിയോകൾ എപ്പോഴും കാണാൻ രസകരമാണ്. കുരങ്ങുകളുടെ വീഡിയോയും കുറേയധികം സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ഇവയെല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. കുരങ്ങുകൾ മനുഷ്യരുമായി സാമ്യമുള്ളവയാണ്. അവയുടെ പ്രവർത്തികളും അത്തരത്തിലുള്ളതായിരിക്കും. 

ഒരു ചിംപാൻസി മനുഷ്യനെപ്പോലെ പെരുമാറുന്ന ഒരു മനോഹരമായ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. Buitengebieden എന്ന ട്വിറ്റർ അഖ്കൗണ്ടിൽ പങ്കുവച്ച് വീഡിയോ ആണിത്. ഇത്തരത്തിൽ നിരവധി വീഡിയോകൾ ഈ ട്വിറ്റർ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. 

Also Read: Viral Video: 'ഇവിടെ മൊത്തം വെള്ളമാണല്ലോ, ഇനിയിപ്പോ എങ്ങനെ പോകും? ', വെള്ളത്തിൽ ചവിട്ടാതെ പാലം കടക്കുന്ന പൂച്ച

ഒരു പാർക്കിലെ കുളത്തിന് സമീപം ശാന്തമായി ഇരിക്കുന്ന ഒരു ചിംപാൻസിയെ വീഡിയോയിൽ കാണാം. അതിന്റെ അടുത്തായി ഒരു ചെറിയ പാത്രവുമുണ്ട്. അത് മറ്റൊന്നുമല്ല, ആ കുളത്തിലെ മീനുകൾക്ക് കൊടുക്കാനുള്ള തീറ്റയാണ്. പാത്രത്തിൽ നിന്ന് മീനിനുള്ള തീറ്റ ഒരു പിടി കയ്യിലെടുത്ത് കുളത്തിലേക്ക് ഇട്ട് കൊടുത്ത്. ഉടൻ തന്നെ മീനുകൾ ഇത് കഴിക്കാനായി എത്തുന്നത് വീഡിയോയിൽ കാണാൻ കഴിയും. ചിംപാൻസി ഇട്ട് കൊടുത്ത ഭക്ഷണം ഇവ കഴിച്ചു. തുടർന്ന് ചിംപാൻസി മീനുകൾക്ക് ഭക്ഷണം ഇട്ട് കൊടുത്ത് കൊണ്ടിരുന്നു. 

ട്വിറ്ററിൽ വൈറലായ വീഡിയോ ഇതിനകം 1.3 മില്യൺ ആളുകൾ കണ്ടു. ഇതുവരെ 63,000-ത്തിലധികം ആളുകൾ ഇത് ലൈക്ക് ചെയ്തിട്ടുണ്ട്. മനുഷ്യനെപ്പോലെ പെരുമാറുന്ന ചിംപാൻസിയെ കണ്ട് സോഷ്യൽ മീഡിയ അതിശയിച്ചിരിക്കുകയാണ്. നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റും ചെയ്തിട്ടുണ്ട്. 

Viral Video: 'സ്വസ്ഥമായി ഒന്നിരിക്കാൻ സമ്മതിക്കില്ല', കൗതുകമായി പാണ്ടയും കുഞ്ഞുങ്ങളും

അമ്മ പാണ്ടയും കുഞ്ഞുങ്ങളും തമ്മിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താഴെയിരുന്ന് എന്തോ കഴിക്കുകയാണ് പാണ്ട. ഉടൻ തന്നെ പുറകിൽ നിന്നും ഒരു പാണ്ട കുഞ്ഞ് അമ്മയുടെ അടുത്തെത്തി അതിന്റെ തലയിൽ കടിച്ച് താഴേക്ക് വലിക്കുന്നു. പിന്നാലെ മറ്റേ കു‍ഞ്ഞും ഇവർക്കൊപ്പം ചേർന്നു. ഇരുവരും അമ്മയോടൊപ്പം കളിക്കുന്നതാണെങ്കിലും അമ്മയെ ശല്യം ചെയ്യുന്നതായി കാണുന്നവർക്ക് തോന്നിയേക്കും. എങ്കിലും വളരെ രസകരമാണ് ആ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ബോണ്ടിങ് ഇതിൽ നിന്നും കാണാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News