റാമല്ല: പലസ്തീനിലെ ഇന്ത്യൻ അംബാസഡർ മുകുൾ ആര്യയെ മരിച്ച നിലയിൽ കണ്ടെത്തി. റാമല്ലയിലെ ഇന്ത്യൻ മിഷനിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. 2008 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് മുകുൾ ആര്യ.
മുകുൾ ആര്യയുടെ മരണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അനുശോചനം രേഖപ്പെടുത്തി. ഉദ്യോഗസ്ഥന്റെ മരണം ഞെട്ടലോടെയാണ് ഉൾക്കൊള്ളുന്നതെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മുകുൾ ആര്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ പലസ്തീൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
കാബൂളിലും മോസ്കോയിലും ഇന്ത്യൻ എംബസിയിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി സർവകലാശാലയിലും ജെഎൻയുവിലും സാമ്പത്തിക ശാസ്ത്രം പഠിച്ചു. 2008ലാണ് ഐഎഫ്എസ് നേടിയത്. ഡൽഹി സ്വദേശിയാണ് മുകുൾ ആര്യ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...