Nepal PM കെ. പി ശര്‍മ്മ ഒലിയുടെ ഉപദേശകര്‍ക്കും സഹായിക്കും കോവിഡ്

  നേപ്പാളില്‍ ഭരണ സിരാ കേന്ദ്രത്ത്  കോവിഡ് ...  നേപ്പാള്‍ പ്രധാനമന്ത്രിയുടെ (Nepal Prime Minister) സഹായിക്കും  ഉപദേശകര്‍ക്കുമാണ് കോവിഡ് (COVID-19)  സ്ഥിരീകരിച്ചത്.

Last Updated : Oct 4, 2020, 11:15 PM IST
  • നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ മൂന്ന് ഉപദേശകര്‍ക്കും ഒരു സഹായിയ്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
  • പ്രധാനമന്ത്രിയെ ഉദ്ധരിച്ച്‌ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
  • ശനിയാഴ്ചയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
Nepal PM കെ. പി ശര്‍മ്മ ഒലിയുടെ ഉപദേശകര്‍ക്കും സഹായിക്കും കോവിഡ്

കാഠ്മണ്ഡു:  നേപ്പാളില്‍ ഭരണ സിരാ കേന്ദ്രത്ത്  കോവിഡ് ...  നേപ്പാള്‍ പ്രധാനമന്ത്രിയുടെ (Nepal Prime Minister) സഹായിക്കും  ഉപദേശകര്‍ക്കുമാണ് കോവിഡ് (COVID-19)  സ്ഥിരീകരിച്ചത്.

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി (K P Sharma Oli) യുടെ മൂന്ന് ഉപദേശകര്‍ക്കും ഒരു സഹായിയ്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയെ ഉദ്ധരിച്ച്‌ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ചയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

വിദേശകാര്യ ഉപദേഷ്ടാവ് രാജന്‍ ഭട്ടാരി, മാധ്യമ ഉപദേഷ്ടാവ് സൂര്യ ദാപ്പ, മുഖ്യ ഉപദേഷ്ടാവ് ബിഷ്ണു റിമല്‍, സഹായി  ഇന്ദ്ര ബന്ദാരി എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 

നേരത്തെ പ്രധാന മന്ത്രി ഒലിയുടെ കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍, അടുത്ത ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചശേഷം ഇദ്ദേഹത്തിന് കോവിഡ് പരിശേധന നടത്തിയിട്ടില്ല.

ഉപദേശകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി വീണ്ടും  കോവിഡ് പരിശോധനയ്ക്ക് വിധേയമാകുമെന്നാണ് വിവരം. രോഗം സ്ഥിരീകരിച്ച ഉപദേശകരെയും, സഹായിയെയും പ്രത്യേകം നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. എല്ലാവരും ആരോഗ്യനില തൃപ്തികരമാണെന്നാണ് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Also read: China: നേപ്പാള്‍ പ്രദേശങ്ങള്‍ കൈയ്യടക്കി ചൈനീസ് സൈന്യം, സുഹൃദ് രാജ്യത്തിന്‍റെ നടപടിയില്‍ ഉത്തരമില്ലാതെ ഒലി സര്‍ക്കാര്‍

പ്രധനമന്ത്രിയുമായി  സമ്പര്‍ക്കം പുലര്‍ത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശര്‍മ്മ ഒലി മുന്‍പും  കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. 

നേപ്പാളില്‍ ഇതുവരെ 84,570 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 528 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Trending News