കാഠ്മണ്ഡു;നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഭരണകക്ഷിയില്‍ വീണ്ടും തര്‍ക്കം.
പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ രാജി ആവശ്യപെട്ട് ഭരണ കക്ഷിയിലെ മുതിര്‍ന്ന നേതാക്കളായ പ്രചണ്ഡ യെന്ന പികെ ധഹലും മാധവ് കുമാര്‍ നേപ്പാളും
രംഗത്ത് വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
എന്നാല്‍ ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചേരുന്നതിന് തര്‍ക്കം ഉടലെടുത്ത ശേഷം കഴിഞ്ഞിട്ടില്ല.
അതേസമയം പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു.പാര്‍ട്ടി നേതൃതലത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍
പ്രധാനമന്ത്രി ഒലിയും ധഹലും തമ്മില്‍ പരസ്പ്പരം ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ ധാരണയില്‍ എത്തുകയും ചെയ്തു.
ഈ പരസ്പ്പര ചര്‍ച്ചയില്‍ രാജി ആവശ്യത്തില്‍ നിന്ന് ധഹല്‍ പിന്നോട്ട് പോയി എന്നാണ് മാധവ് കുമാര്‍ നേപ്പാള്‍ സംശയിക്കുന്നത്.
പ്രധാനമന്ത്രി ഒലിയുടെ രാജിക്കര്യത്തില്‍ വിട്ട് വീഴ്ച്ചയില്ലെന്ന നിലപാടിലാണ് മാധവ് കുമാര്‍ നേപ്പാള്
പാര്‍ട്ടി കോ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഒലി മാറണം എന്ന ആവശ്യം ഇപ്പോള്‍ ശക്തമായി ധഹല്‍ ഉന്നയിക്കുന്നില്ല
എന്ന് നേപ്പാള്‍ അനുകൂലികള്‍ ചൂണ്ടികാട്ടുന്നു, ധഹലും ഒലിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ
ജനറല്‍ കണ്‍വെന്‍ഷന്‍ നവംബറിലോ ഡിസംബറിലോ വിളിച്ച് ചേര്‍ക്കാം എന്ന് ധാരണയായെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേസമയം ഈ ജനറല്‍ കണ്‍വെന്‍ഷന്‍ വരെ രാജിവെയ്ക്കാതെ അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞത് ഒലിയുടെ നേട്ടമായി വിലയിരുത്തപെടുന്നു.
എന്നാല്‍ ഇപ്പോള്‍ ഈ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച് മാധവ് കുമാര്‍ നേപ്പാള്‍ രംഗത്ത് വന്നതോടെ അടുത്ത സ്റ്റാണ്ടിംഗ് കമ്മറ്റി നിര്‍ണ്ണായകമായിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നീക്കം നടക്കുന്നതിനിടെ മുതിര്‍ന്ന നേതാവ് മാധവ് കുമാര്‍ നേപ്പാള്‍
എതിര്‍പ്പ് ഉയര്‍ത്തി രംഗത്ത് വന്നാല്‍ അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.