Nowruz 2023: നൗറുസ്, പൂക്കള്‍കൊണ്ട് വസന്തകാലത്തെ വരവേല്‍ക്കാന്‍ ഡൂഡിലുമായി ഗൂഗിള്‍

Nowruz 2023:  മാർച്ച് 21 ന്, ഗൂഗിൾ അതിന്‍റെ പ്രത്യേക ഡൂഡിലിനൊപ്പം നൗറുസ് (Nowruz 2023) ആഘോഷിക്കുകയാണ്.  നൗറുസ് വസന്തകാലത്തിന്‍റെ  തുടക്കവും ശൈത്യകാലത്തിന്‍റെ  അവസാനവും സൂചിപ്പിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 11:30 AM IST
  • മാർച്ച് 21 ന്, ഗൂഗിൾ അതിന്‍റെ പ്രത്യേക ഡൂഡിലിനൊപ്പം നൗറുസ് (Nowruz 2023) ആഘോഷിക്കുകയാണ്. നൗറുസ് വസന്തകാലത്തിന്‍റെ തുടക്കവും ശൈത്യകാലത്തിന്‍റെ അവസാനവും സൂചിപ്പിക്കുന്നു.
Nowruz 2023: നൗറുസ്, പൂക്കള്‍കൊണ്ട് വസന്തകാലത്തെ വരവേല്‍ക്കാന്‍ ഡൂഡിലുമായി ഗൂഗിള്‍

Google Doodle on March 21: ഇന്ന് ഗൂഗിള്‍ അവതരിപ്പിച്ചിരിയ്ക്കുന്ന ഡൂഡില്‍ ശ്രദ്ധിച്ചുവോ?  ഏറെ വര്‍ണ്ണ പുഷപ്ങ്ങള്‍ നിറഞ്ഞ ഡൂഡിലാണ് ഇന്ന് ഗൂഗിള്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.  ടുലിപ്സ്, ഹയാസിന്ത്സ്, ഡാഫോഡിൽസ്, ഓർക്കിഡുകൾ തുടങ്ങിയ നിരവധി വര്‍ണ്ണ പുഷ്പങ്ങളാണ് ഇന്നത്തെ ഡൂഡിലില്‍...!!

ഇന്ന്, മാർച്ച് 21 ന്, ഗൂഗിൾ അതിന്‍റെ പ്രത്യേക ഡൂഡിലിനൊപ്പം നൗറുസ് (Nowruz 2023) ആഘോഷിക്കുകയാണ്.  നൗറുസ് വസന്തകാലത്തിന്‍റെ  തുടക്കവും ശൈത്യകാലത്തിന്‍റെ  അവസാനവും സൂചിപ്പിക്കുന്നു. അതിനാലാണ് ഇന്നത്തെ ഡൂഡില്‍ പൂക്കള്‍ കൊണ്ട് നിറഞ്ഞിരിയ്ക്കുന്നത്‌.  

Also Read:   Chaitra Amavasya 2023: ചൈത്ര അമാവാസിയ്ക്ക് ഇവ ദാനം ചെയ്യുക, പൂർവ്വികര്‍ അനുഗ്രഹം ചൊരിയും, സമ്പത്തും സന്തോഷവും വര്‍ദ്ധിക്കും..!!

ഒരു അന്താരാഷ്ട്ര അവധി ദിനമായി  യുഎൻ അംഗീകരിച്ചിരിയ്ക്കുന്ന നൗറുസ് (Nowruz 2023) എവിടെയാണ് ആഘോഷിക്കുന്നത്? എന്താണ് ഈ ദിവസത്തിന്‍റെ പ്രത്യേകത, എങ്ങിനെയാണ് ഇത് ആഘോഷിക്കുന്നത്? നൗറുസ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അറിയാം...  

Also Read:  Chaitra Navratri 2023: നവരാത്രി ആചരണം മാർച്ച് 22 മുതല്‍, കലശം സ്ഥാപിക്കാനുള്ള ശുഭസമയം അറിയാം  

Nowruz 2023: എന്താണ് നൗറുസ്? എവിടെ, എങ്ങനെ ആഘോഷിക്കുന്നുവെന്ന് അറിയാം

നൗറൂസ് പേർഷ്യൻ പുതുവർഷ ദിനമാണ്.  ഇത് വസന്തകാലത്തിന്‍റെ തുടക്കവും ശൈത്യകാലത്തിന്‍റെ  അവസാനവും അടയാളപ്പെടുത്തുന്ന ഒന്നാണ്. പല ഇസ്ലാമിക രാജ്യങ്ങളിലും മാർച്ച് 21 നൗറുസ് ആഘോഷിക്കുന്നു. ശൈത്യകാലത്തിന്‍റെ അവസാനത്തെ സൂചിപ്പിക്കുന്ന ഇത്, ലോകമെമ്പാടുമുള്ള 300 ദശലക്ഷം ആളുകൾ ആഘോഷിക്കുന്നു. 

Also Read:  Weekly Horoscope: 5 രാശിക്കാർക്ക് ഈ ആഴ്ച വളരെ അനുകൂലം, കരിയറിൽ ഉയര്‍ച്ച സാമ്പത്തിക നേട്ടം ഉറപ്പ് 

Nowruz 2023:  നൗറുസ് ആഘോഷത്തിന്‍റെ പ്രാധാന്യം എന്താണ്?  

ലോകമെമ്പാടും പേർഷ്യൻ പുതുവർഷമായാണ് നൗറുസ് ആഘോഷിക്കുന്നത്. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച്  21-നോ അതിനടുത്തോ ആണ് ഈ ദിവസം എത്തുന്നത്‌. നൗറുസ് ആഘോഷത്തിന്‍റെ തുടക്കം ഇറാനിലാണ് എന്നാണ് വിശ്വാസം. നൗറുസ്  പല ഇസ്ലാമിക രാജ്യങ്ങളിലും ആഘോഷിക്കപ്പെടുന്നു, അവയിൽ മിക്കതും മിഡിൽ ഈസ്റ്റിലാണ്. 

പല രാജ്യങ്ങളിലും പേർഷ്യൻ പുതുവത്സരം ആഘോഷിക്കുന്നത് വസന്തത്തിന്‍റെ തുടക്കത്തിലാണ്‌. 
അതായത്, ഈ ദിവസത്തിന് ശേഷം വർഷം മുഴുവനും രാവും പകലും തുല്യമായിരിക്കും.  

Nowruz 2023: നൗറുസ് എങ്ങനെയാണ് ആഘോഷിക്കുന്നത്?

നൗറുസ് അല്ലെങ്കിൽ പേർഷ്യൻ പുതുവത്സരം നിരവധി രസകരമായ ആചാരങ്ങളോടും പാരമ്പര്യങ്ങളോടും കൂടിയാണ് ആഘോഷിക്കപ്പെടുന്നത്. ഇത് ഒരു ഫാമിലി ആഘോഷമാണ് എന്ന് പറയാം. കാരണം ഈ ദിവസം കുടുംബാംഗങ്ങള്‍ ഒത്തുചേരുന്നു എന്നതാണ് ഈ ആഘോഷത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഈ ദിവസം ആളുകൾ മുട്ടകൾ പെയിന്‍റ്  ചെയ്യുകയും വീടുകള്‍ അലങ്കരിക്കുകയും ചെയ്യുന്നു. ഈ ദിവസം ആളുകൾ കുടുംബത്തോടൊപ്പം വിരുന്ന് കഴിക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കുകയും ചെയ്യുന്നു... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News