റഷ്യ: പിഞ്ച് കുഞ്ഞിനോട് ക്രൂരത കാണിച്ച ഓര്‍ത്തഡോക്സ് വൈദീകന് നേരെ രൂക്ഷ വിമര്‍ശനം. പടിഞ്ഞാറന്‍ റഷ്യയിലെ സെന്‍റ് ജോര്‍ജ് കോണ്‍വെന്‍റിലാണ് സംഭവം.
രണ്ട് വയസ്സായ പെണ്‍കുഞ്ഞിനെ വൈദീകന്‍ മാമോദീസ മുക്കുന്ന വിധമാണ് ആളുകളെ ഞെട്ടിക്കുന്നത്. വെള്ളത്തില്‍ മുങ്ങാന്‍ കൂട്ടാക്കാത്ത കുട്ടിയുടെ കഴുത്തിലും തലയിലുമായി അമര്‍ത്തി പിടിച്ച് ബലമായി മുക്കുകയായിരുന്നു പുരോഹിതന്‍.
ഒന്ന് കരയാനോ ശ്വസിക്കാനോ കുട്ടിയെ അനുവദിക്കാതെയാണ് പുരോഹിതന്‍ ചടങ്ങ് അവസാനിപ്പിച്ചത്.
കുഞ്ഞിന്‍റെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുരോഹിതനായ ഇലിയ സെംറ്റിറ്റോയെ സഭയില്‍ നിന്നും പുറത്താക്കാന്‍ സഭാ കോടതി തീരുമാനിച്ചു.
ശ്വാസം വിടാനാകാതെ കുട്ടി ബുദ്ധിമുട്ടുന്നതും കുട്ടിയുടെ അമ്മ അതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നതുമായ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പുരോഹിതനെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. പുരോഹിതന്‍ മനോരോഗിയാണെന്നും മന്ത്രവാദിയാണെന്നുമൊക്കെയാണ് വീഡിയോക്ക് താഴെ കമന്‍റുകള്‍ വരുന്നത്.