കൊ​റോ​ണ വൈറസ്: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56 ആ​യി, വൈ​റ​സ് ബാ​ധയേറ്റവര്‍ 2000ല്‍ അധികം...

ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ഭീകരമാംവിധം വ്യാപിക്കുകയാണ്. 

Last Updated : Jan 26, 2020, 12:16 PM IST
  • ഇതുവരെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56 ആ​യി, 2000ല്‍ അധികം ആളുകള്‍ക്ക് വൈ​റ​സ് ബാധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

    ഗുരുതരമായ സാഹചര്യമാണ്​ നില നിൽക്കുന്നതെന്ന്​ പ്രസിഡൻറ്​ ഷീ ജി൦ഗ് പി൦ഗ് പറഞ്ഞു.
കൊ​റോ​ണ വൈറസ്: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56 ആ​യി, വൈ​റ​സ് ബാ​ധയേറ്റവര്‍ 2000ല്‍ അധികം...

വു​ഹാ​ന്‍: ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ഭീകരമാംവിധം വ്യാപിക്കുകയാണ്. 

ഇതുവരെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56 ആ​യി ഉ​യ​ര്‍​ന്നതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം, 2000ല്‍ അധികം ആളുകള്‍ക്ക് വൈ​റ​സ് ബാധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
 
ഗുരുതരമായ സാഹചര്യമാണ്​ നില നിൽക്കുന്നതെന്ന്​ പ്രസിഡൻറ്​ ഷീ ജി൦ഗ് പി൦ഗ് പറഞ്ഞു. 

ശരീരസ്പര്‍ശനം ഒഴിവാക്കണമെന്ന കര്‍ശനനിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. ഹസ്തദാനം നല്‍കുന്നത്പോലും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. 

323 പു​തി​യ കേ​സു​ക​ളാണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ളത്. ഹു​ബൈ​യി​ല്‍ ഇ​തു​വ​രെ 52 പേ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഷാ​ന്‍​ഹാ​യി​ല്‍ ഒരു മ​ര​ണമാണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തിരിക്കുന്നത്. അതേസമയം ചൈ​ന​യി​ല്‍ 2000ല്‍ അധികം പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധി​ച്ചെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക കണക്ക്. അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു പ്ര​കാ​രം രോ​ഗ​ബാ​ധ​യു​ള്ള​വ​രു​ടെ എ​ണ്ണം ഇ​തി​ലും വ​ള​രെ​യേ​റെ​യാ​ണ് എന്നാണ് സൂചന. 

നിയമവിരുദ്ധമായി വന്യമൃഗങ്ങളെയും സമുദ്ര ഭക്ഷ്യഉത്പന്നങ്ങളും വിൽക്കുന്ന മധ്യ ചൈനീസ് നഗരമായ വുഹാനിലെ ഒരു സമുദ്രവിപണിയിൽ നിന്നാണ് കഴിഞ്ഞ വർഷം അവസാനത്തോടെ കൊ​റോ​ണ വൈ​റ​സ് ഉണ്ടായതെന്ന് കരുതപ്പെടുന്നു. പിന്നീട് ഈ വൈറസ് ചൈനീസ് നഗരങ്ങളായ ബീജിംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കും ഒപ്പം അമേരിക്ക, തായ്ലാന്‍ഡ്‌, ദക്ഷിണ കൊറിയ, ജപ്പാൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, കാനഡ എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. വുഹാൻ പ്രവശ്യയുടെ തലസ്ഥാനമായ ഹുബിയിലാണ്​ വൈറസ്​ ബാധ കൂടുതൽ പ്രശ്​നം സൃഷ്​ടിക്കുന്നത്

അതേസമയം, ചൈ​ന​യി​ലെ 26 പ്ര​വി​ശ്യ​ക​ളി​ല്‍ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പിച്ചിരിയ്ക്കുകയാണ്. 5.6 കോ​ടി ജ​ന​ങ്ങ​ളു​ടെ യാ​ത്ര​ക​ള്‍ വി​ല​ക്കി​ക്കൊ​ണ്ടു 18 ന​ഗ​ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു. ഹോ​ങ്കോം​ഗി​ല്‍ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ക​യും വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് ര​ണ്ടാ​ഴ്ച​കൂ​ടി അ​വ​ധി ന​ല്കു​ക​യും ചെ​യ്തിരിക്കുകയാണ്. 

യൂ​റോ​പ്പി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചതോടെ, ചൈ​ന​യ്ക്കു പു​റ​ത്തു 12 രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഇപ്പോള്‍ രോ​ഗ​ബാ​ധ സ്ഥിരീകരിച്ചിരിക്കുന്നത്. 
  

Trending News