ബലാത്സംഗ കേസ്‌ പ്രതികൾക്ക് രാസ ഷണ്ഡീകരണം, നിയമനത്തിന് അംഗീകാരം നൽകി പാക്കിസ്ഥാൻ

സ്ത്രീകക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ പാക്കിസ്ഥാന്‍...  സ്ത്രീ പീഡന കേസുകളിൽ രണ്ട് നിർണായക നിയമത്തിന് പാക്കിസ്ഥാൻ സർക്കാർ അംഗീകാരം നൽകി...

Last Updated : Nov 25, 2020, 12:21 PM IST
  • സ്ത്രീകക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ പാക്കിസ്ഥാന്‍
  • ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് രാസ ഷണ്ഡീകരണത്തിനും ലൈംഗികാതിക്രമ കേസുകള്‍ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനുമുള്ള നിയമത്തിനും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ (അംഗീകാരം നൽകി
ബലാത്സംഗ കേസ്‌  പ്രതികൾക്ക് രാസ ഷണ്ഡീകരണം,  നിയമനത്തിന്  അംഗീകാരം നൽകി പാക്കിസ്ഥാൻ

Islamabad: സ്ത്രീകക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ പാക്കിസ്ഥാന്‍...  സ്ത്രീ പീഡന കേസുകളിൽ രണ്ട് നിർണായക നിയമത്തിന് പാക്കിസ്ഥാൻ സർക്കാർ അംഗീകാരം നൽകി...

ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് രാസ ഷണ്ഡീകരണത്തിനും  (Chemical castration) ലൈംഗികാതിക്രമ കേസുകള്‍   വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനുമുള്ള നിയമത്തിനുമാണ് പാക്  പ്രധാനമന്ത്രി ഇമ്രാൻ ഖാൻ  (Prime Minister Imran Khan) അംഗീകാരം നൽകിയിരിക്കുന്നത്.

ചൊവ്വാഴ്ച നടന്ന ഫെഡറൽ  ക്യാബിനറ്റ് യോഗത്തില്‍ നിയമമന്ത്രാലയം അവതരിപ്പിച്ച ആന്‍റി റേപ് ഓര്‍ഡിനന്‍സിന് ( Anti rape ordinance) പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അംഗീകാരം നല്‍കിയതായി പാക് മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യുന്നു.  എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണ൦ പുറത്തു വന്നിട്ടില്ല.  
 
ഇത് ഗൗരവമേറിയ കാര്യമാണെന്ന് ഊന്നിപ്പറഞ്ഞ പാക് പ്രധാനമന്ത്രി കാലതാമസം നിയമം നടപ്പിലാക്കുന്നതില്‍ കാലതാമസം അനുവദിക്കില്ലെന്നും വ്യക്തമാക്കി.  പൗരന്മാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ട്, കർശനമായ നടപ്പാക്കലിനൊപ്പം നിയമനിർമ്മാണം വ്യക്തവും സുതാര്യവുമാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല  ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടുന്നവർക്ക് ഭയമില്ലാതെ പരാതികൾ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. 

Also read: ക്രിസ്മസ് അലങ്കാരത്തിന്‌ തെളിച്ച ബള്‍ബിന് ലിംഗത്തിന്‍റെ ആകൃതി, മാപ്പ് പറഞ്ഞ് മേയര്‍

ബലാത്സംഗ കേസുകളുടെ അന്വേഷണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും കേസുകളില്‍ കാലതാമസം ഒഴിവാക്കുന്നതിനും സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ബലാത്സംഗ കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് ചില മന്ത്രിമാര്‍ നിര്‍ദേശിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  എന്നാല്‍ പ്രതികളെ ഷണ്ഡീകരിക്കുന്ന നടപടി ഉടനെ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Trending News