അമേരിക്ക (America) പെഗാസസ് സ്പൈവെയറിന്റെ (Pegasus Spyware) നിർമ്മാതാക്കളായ എൻഎസ്ഒയെ (NSO) ബ്ലാക്ക്‌ലിസ്റ്റ് ചെയ്തു. ഇനി എൻഎസ്ഒയുമായി യാതൊരു വ്യാപാരബന്ധങ്ങളും പാടില്ലെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. അമേരിക്കയുടെ ഈ തീരുമാനം എൻഎസ്ഒയ്ക്ക് വൻ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ .
അതേസമയം അമേരിക്കയുടെ തീരുമാണ് വളരെയധികം നിരാശ ഉണ്ടാക്കുന്നതാണെന്ന് എൻഎസ്ഒ പറഞ്ഞു. ലോകത്തെമ്പാടും എൻഎസ്ഒയ്ക്ക് വ്യാപാരബന്ധങ്ങൾ ഉണ്ട്. ലോകത്തെ 40 രാജ്യങ്ങളിൽനിന്നായി 60 ഉപഭോക്താക്കളാണ് എൻഎസ്ഒയ്ക്ക് ഉള്ളത്. ഈ പറയുന്ന ഉപഭോക്താക്കളിൽ സര്‍ക്കാര്‍ ഏജന്‍സികള്‍, സൈനിക സംവിധാനങ്ങള്‍, നിയമപാലകർ എന്നിവരെല്ലാന്ൻ തന്നെ ഉൾപ്പെടും.
ALSO READ: Pegasus Spyware : എന്താണ് പെഗാസസ്? പെഗാസസ് സ്പൈവെയറിനെ കുറിച്ച് അറിയേണ്ടതെല്ലാം
ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് മനുഷ്യാവകാശ പ്രവർത്തകർ, പത്രപ്രവർത്തകർ, രാഷ്ട്രീയക്കാർ, ബിസിനസ്സ് എക്സിക്യൂട്ടീവുകൾ എന്നിവരെ പെഗാസസ് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ നിരീക്ഷിച്ചിരുന്നു വിവരങ്ങൾ ചോർത്തിയെന്നുമുള്ള റിപ്പോർട്ടുകൾ വൻ വിവാദമായിരുന്നു.
പെഗാസസ് ഒരാളുടെ കംപ്യൂട്ടറിലോ ഫോണിലോ ലാപ്‌ടോപിലോ കടന്ന് അതിലെ വിവരങ്ങൾ അനധികൃതമായി മറ്റൊരു സർവറിലേക്ക് മാറ്റും. ഈ വിവരങ്ങൾ ആഗോളതലത്തിൽ കൃത്യമായി പരിശോധിച്ച വിദേശ സർക്കാരുകൾക്ക് മാത്രമേ കൈമാറുകയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്റർനെറ്റുമായി (Internet) ബന്ധിപ്പിച്ചിട്ടുള്ള ഏത് ഉപകരണത്തിലും വളരെ എളുപ്പത്തിൽ ഇട്ടാണ് കഴിയുമെന്നതാണ് പെഗാസസിന്റെ പ്രത്യേകത. വിദഗ്‌ദ്ധർ നൽകുന്ന വിവരം അനുസരിച്ച് അപ്ഡേറ്റ് ചെയ്യപ്പെട്ട പെഗാസസിന് മെസ്സേജോ ലിങ്കുകളോ ക്ലിക്ക് ചെയ്യാതെ തന്നെ ഉപകരണങ്ങളിൽ കടന്ന് കൂടാൻ കഴിയും.
മിക്ക സ്പൈവെയറുകളും സ്റ്റാക്കർവെയറുകളും ആന്റിതെഫ്‌റ് ആപുകളായി ആണ് ഫോണുകളിൽ എട്ടാറുള്ളത് . വൈറസുകളും മാൽവേറുകളും ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കണ്ടെത്താൻ കഴിയും. എന്നാൽ സ്പൈവെയറുകളും സ്റ്റാക്കർവെയറുകളും സാധാരണയായി ഉപയോഗമുള്ള അപ്പുകളായി എത്തി മറഞ്ഞിരുന്ന് വിവരങ്ങൾ ചോർത്താറാണ് പതിവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...