Viral News: ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപില്‍ എവിടെ നോക്കിയാലും ചുവപ്പ് നിറമാണ്, ഒരു ചെറു പ്രാണി പ്രജനനത്തിനായുള്ള നീണ്ട സഞ്ചാരത്തിലാണ്..!!
ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന ചുവന്ന ഞണ്ടുകള്‍ക്ക് ഇത് പ്രജനന കാലമാണ്. കോടിക്കണക്കിന് ചുവന്ന ഞണ്ടുകളാണ് വനത്തില്‍നിന്നും പൊതു നിരത്തുകളിലൂടെയും പാലങ്ങളിലൂടെയും സഞ്ചരിച്ച് പ്രജനനത്തിനായി സമുദ്രത്തിലേക്ക് നീങ്ങുന്നത്.
ചലിക്കുന്ന ചുവന്ന പൂക്കള്‍ എന്നേ ഇവയെ ദൂരെ നിന്ന് നോക്കിയാല്‍ തോന്നൂ... ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയെ ഞണ്ടുകളുടെ ഈ അവിശ്വസനീയമായ യാത്രയുടെ ദൃശ്യങ്ങളാണ്....!!
ഞണ്ടുകളുടെ ഈ യാത്ര എല്ലാ വര്‍ഷവും ഉണ്ടാകാറുണ്ട്. ഒക്ടോബറിലോ നവംബറിലോ പെയ്യുന്ന മഴയ്ക്ക് ശേഷമാണ് ഞണ്ടുകള്‍ വനത്തില്‍ നിന്ന് സമുദ്രത്തിലേക്ക് പ്രജനന ത്തിനായി നീങ്ങുന്നത്. കോടിക്കണക്കിന് ഞണ്ടുകളാണ് ഇത്തരത്തില്‍ സമുദ്രം ലക്ഷ്യമാക്കി യാത്ര പുറപ്പെടുന്നത്.
അതായത്, കുറെ മാസങ്ങള്‍ നഗരം കീഴടക്കുകയാണ് ഞണ്ടുകള്‍ എന്ന് വേണമെങ്കില്‍ പറയാം. റോഡുകള്‍, പാര്‍ക്കുകള്‍, വീടുകള്‍ എന്നിങ്ങനെ എവിടെ നോക്കിയാലും ഈ ഞണ്ടുകളെ കാണാം...
ഞണ്ടുകളുടെ ഈ യാത്ര കാണാന്‍ ദൂരെ നിന്നുപോലും സഞ്ചാരികള്‍ എത്തുന്നു. ഈ ഞണ്ടുകളുടെ യാത്ര, ഭൂമിയിലെ ഏറ്റവും വലിയ മൃഗ കുടിയേറ്റമായാണ് കരുതപ്പെടുന്നത്. ഈ മഹാദേശാടനം നേരില്‍ കാണാനായി ലോകത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇക്കാലയളവില്‍ ക്രിസ്മസ് ദ്വീപ് സന്ദര്‍ശിക്കുന്നത്.
ഈ ചെമ്പന്‍ ഞണ്ടുകള്‍ വലിപ്പത്തിലും മുന്നിലാണ്. ഏതാണ്ട് നാല് കിലോ വരെ തൂക്കം വയ്ക്കുന്ന ഇവയുടെ ഇരുകാലുകളും നിവര്‍ത്തി വച്ച് അളന്നാല്‍ ഒരു മീറ്റര്‍ വരെ നീളം കണ്ടേക്കാം...!!
ദേശാടന സമയത്ത് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെയും അവ സഞ്ചരിക്കുന്നു. അതിനാല്‍,തന്നെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കുടിയേറ്റത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ അധികൃതര്‍ തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നു.
സന്ദര്‍ശകര്‍ക്കും തദ്ദേശീയര്‍ക്കുമായി ഞണ്ടുകളുടെ യാത്രപഥവും സമയവും കൃത്യമായ ഇടവേളകളില്‍ പൊതു അറിയിപ്പ് ബോർഡുകളിലും പ്രാദേശിക റേഡിയോയിലൂടെയും കൃത്യമായി അറിയിക്കുന്നു. കാരണം ഇവ റോഡുകളിലൂടെ നീങ്ങുമ്പോള്‍ ആ പ്രദേശത്തെ റോഡുകള്‍ അടച്ച് വഴി തിരിച്ച് വിടേണ്ടതുണ്ട്. ഇല്ലെങ്കില്‍ വാഹനങ്ങള്‍ക്കടിയില്‍പ്പെട്ട് ഇവ ചതഞ്ഞരയാനുള്ള സാധ്യത കൂടുതലാണ്.
WATCH | #Australia's Christmas Island turns scarlet as red crabs migrate
— Zee News English (@ZeeNewsEnglish) November 19, 2021
കുടിയേറ്റ സമയത്ത്, ആണ്‍ ഞണ്ടുകളാണ് ആദ്യം സമുദ്രതീരത്ത് എത്തുന്നത്. അവര്‍ക്ക് പിന്നാലെ പെണ്‍ ഞണ്ടുകളും എത്തും. ഇത്തവണ ഈ മാസം അവസാനത്തോടെ അവ സമുദ്ര തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എണ്ണമറ്റ ഞണ്ടുകളുള്ള ഈ ദ്വീപിന് ഞണ്ടുകളുടെ ദ്വീപ് എന്നും പേരുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...