ഗതിക്കെട്ടാല്‍ ട്രംപും മാസ്ക് ധരിക്കും: ചിത്രങ്ങള്‍ വൈറല്‍, പൊങ്കാലയിട്ട് ട്രോളന്മാര്‍

മാസ്ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശന വേളയില്‍ മാസ്ക് ധരിക്കില്ലെന്ന് വാശിപിടിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Last Updated : May 22, 2020, 01:56 PM IST
ഗതിക്കെട്ടാല്‍ ട്രംപും മാസ്ക് ധരിക്കും: ചിത്രങ്ങള്‍ വൈറല്‍, പൊങ്കാലയിട്ട് ട്രോളന്മാര്‍

മാസ്ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശന വേളയില്‍ മാസ്ക് ധരിക്കില്ലെന്ന് വാശിപിടിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

ലോകം ഒന്നടങ്കം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ മാസ്ക് ധരിക്കാന്‍ തന്നെ കിട്ടില്ലെന്ന നിലപാടിലായിരുന്നു ട്രംപ്. 

എന്നാല്‍, മാസ്ക് ധരിച്ചുള്ള ട്രംപിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. തന്‍റെ നിലപാടില്‍ ഉറച്ചുനിന്ന ട്രംപ് സുരക്ഷിത മാസ്ക് ധരിച്ച ആദ്യ ചിത്രം പുറത്ത് വന്നതോടെ ട്രോളുകളുടെ പൂരമാണ്‌. 

WHO എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി ഡോക്ടര്‍ സാബ്, നിയമനം വെള്ളിയാഴ്ച

കൊറോണ വൈറസ് രോഗികള്‍ക്ക് ആവശ്യമായ വെന്‍റിലേറ്ററുകള്‍ നിര്‍മ്മിക്കുന്ന മിഷിഗനിലെ ഒരു ഫോര്‍ഡ് നിര്‍മ്മാണ പ്ലാന്‍റില്‍ നടത്തിയ പര്യടനത്തിനിടെയാണ് ട്രംപ് മാസ്ക് ധരിച്ചത്. 

ട്രംപ് അറിയാതെയാണ് ഈ ചിത്രം പകര്‍ത്തിയതും പ്രചരിപ്പിച്ചതും. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. 

പനിയുള്ളവര്‍ക്ക് സേവനമില്ല, വെട്ടിയ മുടി വീട്ടില്‍ കൊണ്ടുപോകണം...

ഇത് സംബന്ധിച്ച നിര്‍ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധവുമായി ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മെയ്‌ 1നു നടപ്പിലാക്കിയ നിയമം മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയായിരുന്നു. 

Trending News