ലൊസാഞ്ചലസ്: അമേരിക്കയിൽ സ്ത്രീയ്ക്ക് നേരെയുള്ള പോലീസിന്റെ അതിക്രമത്തിന്റെ വീഡിയോ വൈറലാകുന്നു. സ്ത്രീയെ ലൊസാഞ്ചലസ് കൗണ്ടി ഡെപ്യൂട്ടി സ്ത്രീയെ നിലത്തേക്ക് വീഴ്ത്തിയിടുകയും ശേഷം നിലത്തിട്ട് അവർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിക്കുന്നതും വീഡിയയോയിൽ കാണാം. കഴിഞ്ഞ മാസം 24 നാണ് സംഭവം നടന്നത് എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സ്റ്റോറിനുള്ളിൽ മോഷണം നടത്തിയെന്ന ആരോപണത്തിന് ഇരുവരെയും പിടികൂടുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന പ്രതികരണം.
വിഡിയോയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഒരു പുരുഷന് കൈവിലങ്ങ് വയ്ക്കുന്നതായി കാണാം. അതേസമയം സ്ത്രീ ഈ സംഭവങ്ങൾ എല്ലാം തന്റെ ഫോണിൽ റെക്കോർഡ് ചെയ്യുകയായിരുന്നു. ഇത് കണ്ട പോലീസുകാരൻ സ്ത്രീക്ക് നേരെ നടന്ന് അടുക്കുകയും അവരെ പിടിച്ച് നിലത്തേക്ക് ഇടുന്നതും കാണാം. ആ സമയത്ത് സ്ത്രീ തന്നെ തൊടരുതെന്ന് പോലീസുകാരോട് പറയുന്നുണ്ട്.. പക്ഷെ അത് വകവെക്കാതെ ആ പോലീസുകാരൻ യുവതിക്കു നേരെ പെപ്പെർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു.എന്നാൽ അപ്പോൾ ആ സ്ത്രീക്ക് ക്യാൻസർ ഉണ്ടെന്നും അവരെ ഉപദ്രവിക്കരുതെന്നും യുവാവ് പോലീസുകാരോട് അപേക്ഷിക്കുന്നതും വീഡിയോയിൽ കേൾക്കാം.
This is Lancaster, California.
A Los Angeles county sheriffs deputy throws a Black woman to the ground and brutalized her for filming them arresting her husband.
Filming the police is not illegal.
This is brutality.
Arrest this pig. pic.twitter.com/BKg9dnZX7M
— Bishop Talbert Swan (@TalbertSwan) July 4, 2023
സംഭവം ദൃശ്യങ്ങൾ പകർത്തുന്ന മറ്റൊരാൾ സ്ത്രീയെ നിലത്തിട്ട് ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നുണ്ട്. വിഡിയോ റെക്കോർഡ് ചെയ്ത ലിസ മിഷേൽ ഗാരറ്റ് ‘‘എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല’’ – യുവതി പൊലീസിനോട് പറഞ്ഞതായി വെളിപ്പെടുത്തി. അതേസമയം ലൊസാഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് സംഭവം അന്വേഷിക്കുന്നുണ്ടെന്നാണ് അറിയിച്ചത്. വിഡിയോയിലെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പരസ്യമാക്കിയിട്ടില്ല. എന്നാൽ അന്വേഷണം നടക്കുന്നതിനാൽ ഇരുവരെയും ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് നീക്കിയതായി വകുപ്പ് വ്യക്തമാക്കി.പൊതുജനങ്ങളോട് മാന്യമായ പെരുമാറ്റമാണ് വേണ്ടത്. അതിന് വീഴ്ച്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...