ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭുചലനം. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. എന്നാല്‍, സുനാമി മുന്നറിയിപ്പുകളൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഭൂചനത്തെ തുടര്‍ന്ന് ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടാറുള്ള ഇന്തോനേഷ്യ പസഫിക് റിംഗ് ഓഫ് ഫയര്‍ എന്ന മേഖലയില്‍ ഉള്‍പ്പെട്ട രാജ്യമാണ്.