സമാധാന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് ഗാസയെ ആക്രമിച്ച് ഇസ്രയേൽ. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചു എന്ന് ആരോപിച്ചാണ് ഇസ്രയേൽ സൈന്യം ഗാസയെ ആക്രമിച്ചു.
നിബന്ധന പാലിച്ചില്ലെങ്കിൽ, ഗാസയിലേക്ക് അനുവദിക്കുമെന്ന് പറഞ്ഞ മാനുഷിക സഹായം കുറയ്ക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുമെന്ന് ഇസ്രയേൽ അധികൃതർ ഐക്യരാഷ്ട്രസഭയോട് പറഞ്ഞു.
ഷാം എൽ-ഷെയ്ക്കിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് സമാധാന ഉച്ചകോടിക്ക് നാളെ തുടക്കം. റിപ്പോർട്ടുകൾ അനുസരിച്ച്, പ്രാരംഭ ഘട്ടത്തിലെ ചർച്ചകളിൽ ഇസ്രയേലും ഹമാസും പങ്കെടുക്കില്ല.
ഗാസയിലെ ഇസ്രയേൽ സൈനിക നടപടി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, മറ്റ് പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി ഏകോപിപ്പിച്ച് കെയ്‌റോ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമാണ് ഈ കൂടിക്കാഴ്ച.
ഇസ്രായേൽ-പലസ്തീൻ യുദ്ധം അവസാനിപ്പിക്കാൻ 20 പദ്ധതി നിർദ്ദേശങ്ങൾ വൈറ്റ് ഹൗസ് പുറത്തിറക്കിയിരുന്നു. ഇസ്രയേലി ബന്ധികളെ മോചിപ്പിക്കുക തുടങ്ങിയ ചില നിബന്ധനകൾ ഹമാസ് അംഗീകരിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.