വാഗ്‌നർ ഗ്രൂപ്പ് മേധാവി യെവ്ജെനി പ്രിഗോജിൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പരസ്യമായി കൂടിക്കാഴ്ച്ച നടത്തിയെന്നത് വ്യാജമായിരിക്കാം എന്ന് മുൻ യുഎസ് സൈനിക കമാൻഡർ അഭിപ്രായപ്പടുന്നു. യെവ്ജെനി പ്രിഗോജിൻ മരിക്കുവാനോ ജയിലിൽ അടയ്ക്കപ്പെടുവാനോ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ സേനയുടെ കൊറിയയുടെ കമാൻഡറായി സേവനമനുഷ്ഠിച്ച റിട്ടയേർഡ് ജനറൽ റോബർട്ട് അബ്രാംസ് ആണ് എബിസി ന്യൂസിനോട് ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ഏതെങ്കിലും വിധത്തിൽ അദ്ദേഹത്തെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിൽ യെവ്ജെനിയെ ഇനി പരസ്യമായി കാണാൻ സാധിക്കില്ലെന്നും റോബർട്ട് വ്യക്തമാക്കി.
റോബർട്ട് അബ്രാംസ്ന്റെ വാക്കുകൾ
പ്രിഗോജിനെ ഞങ്ങൾക്ക് വീണ്ടും കാണാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഒന്നുകിൽ അവനെ ഒളിവിൽ പാർപ്പിക്കുകയോ ജയിലിലേക്ക് അയക്കുകയോ മറ്റെന്തെങ്കിലും വിധത്തിൽ കൈകാര്യം ചെയ്യുകയോ ചെയ്യുമെന്നാണ് വ്യക്തിപരമായി ഞാൻ കരുതുന്നത്. യെവ്‌ജെനി പ്രിഗോജിനും അദ്ദേഹത്തിന്റെ കമാൻഡർമാരും വ്‌ളാഡിമിർ പുടിനെ നേരിൽ കാണുകയും സർക്കാരിനോട് വിശ്വസ്തത ഉറപ്പുനൽകുകയും ചെയ്തതായി റഷ്യൻ സർക്കാർ വക്താവ് ദിമിത്രി പെസ്കോവ് തിങ്കളാഴ്ച പറഞ്ഞു. ജൂൺ 29 ന് നടന്ന മൂന്ന് മണിക്കൂർ കൂടിക്കാഴ്ചയിൽ പ്രിഗോജിൻ മാത്രമല്ല, അദ്ദേഹത്തിന്റെ വാഗ്നർ ഗ്രൂപ്പിന്റെ സൈനിക കമാൻഡർമാരും ഉൾപ്പെടുന്നുവെന്നാണ് ക്രെംലിൻ വക്താവ് പറഞ്ഞത്.
ALSO READ: പ്രശസ്ത അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകൻ ഡെറിക് മാൽക്കം അന്തരിച്ചു
പുടിന്റെ ഭരണത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയതിന് ശേഷം പ്രിഗോസിൻ ജീവിച്ചിരിപ്പുണ്ടോ എന്ന് അബ്രാംസിനോട് ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ മറുപടി, "വ്യക്തിപരമായി കരുതുന്നില്ല" എന്നാണ്. അങ്ങനെയാണെങ്കിൽ, അവൻ എവിടെയെങ്കിലും ജയിലിലാണ്." റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിൽ റഷ്യയെ പിന്തുണച്ച കൂലിപ്പട്ടാളമാണ് യെവ്ജെനി പ്രിഗോജിന്റെ നേതൃത്വത്തിലുള്ള വാഗ്നർ ഗ്രൂപ്പ്. എന്നാൽ യുദ്ധമാരംഭിച്ചു കുറച്ചുനാൾക്കകം തന്നെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. റഷ്യൻ പട്ടാളത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന ആരോപിക്കുകയും പ്രിഗോജിനെ രാജ്യദ്രോഹിയായി മുദ്രകുത്തി കേസ് എടുക്കുകയും ചെയ്തു. പിന്നീട് ആ കേസുകൾ എല്ലാം ഒഴിവാക്കിയിരുന്നു. എന്നാൽ ക്രെംലിനുമായുള്ള കരാറിന് ശേഷം യെവ്ജെനി പ്രിഗോജിൻ എവിടെയാണെന്ന് അജ്ഞാതമാണ്.
കലാപം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം, ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ പ്രിഗോസിൻ ബെലാറസിലാണെന്ന് പറഞ്ഞു. എന്നാൽ കഴിഞ്ഞയാഴ്ച പ്രസിഡന്റ് പറഞ്ഞത് കൂലിപ്പടയാളി തലവൻ റഷ്യയിലാണെന്നും അദ്ദേഹത്തിന്റെ സൈന്യം അവരുടെ ക്യാമ്പുകളിൽ തുടരുകയായിരുന്നെന്നും ആണ്. കൂടാതെ വാഗ്നർ ഗ്രൂപ്പിൽ നിന്ന് തങ്ങളുടെ സൈന്യത്തിന് ടാങ്കുകൾ ഉൾപ്പെടെ 2,000-ത്തിലധികം സൈനിക ഹാർഡ്‌വെയർ ലഭിച്ചതായി ബുധനാഴ്ച റഷ്യ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് മുൻ സൈനികൻ ഇത്തരത്തിൽ ഉള്ള വെളിപ്പെടുത്തലുകൾ നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...