Russia Ukraine War: യുക്രൈനിൽ ജനവാസ മേഖലകളിലേക്കും ആക്രമണം വ്യാപിപ്പിച്ച് റഷ്യ; കീവിൽ വൻ സ്ഫോടനം നടന്നതായി റിപ്പോർട്ട്

റഷ്യൻ അധിനിവേശത്തിന്റെ ആദ്യ ദിവസം തന്നെ സാധാരണക്കാരുൾപ്പെടെ 137 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറ‍ഞ്ഞിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 25, 2022, 10:30 AM IST
  • സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തില്ലെന്നായിരുന്നു യുദ്ധത്തിന്റെ ആദ്യ ദിനം റഷ്യ വ്യക്തമാക്കിയത്
  • എന്നാൽ, ഇതിൽ നിന്ന് വ്യതിചലിച്ച് ജനവാസ മേഖലകളിലേക്ക് റഷ്യ ആക്രമണം വ്യാപിപ്പിക്കുന്നതാണ് രണ്ടാം ദിനത്തിൽ കാണുന്നത്
  • യുക്രൈൻ തലസ്ഥാനമായ കീവിന് സമീപം റഷ്യൻ മിസൈലുകൾ പതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു
Russia Ukraine War: യുക്രൈനിൽ ജനവാസ മേഖലകളിലേക്കും ആക്രമണം വ്യാപിപ്പിച്ച് റഷ്യ; കീവിൽ വൻ സ്ഫോടനം നടന്നതായി റിപ്പോർട്ട്

കീവ്: യുക്രൈനെതിരായ റഷ്യയുടെ ആക്രമണം രണ്ടാം ദിവസവും തുടരുകയാണ്. തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി ഇന്ന് മാത്രം ആറ് ആക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ട്. കീവിൽ നടന്ന ആക്രമണത്തിൽ യുക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്. റഷ്യൻ അധിനിവേശത്തിന്റെ ആദ്യ ദിവസം തന്നെ സാധാരണക്കാരുൾപ്പെടെ 137 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറ‍ഞ്ഞിരുന്നു.

സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തില്ലെന്നായിരുന്നു യുദ്ധത്തിന്റെ ആദ്യ ദിനം റഷ്യ വ്യക്തമാക്കിയത്. എന്നാൽ, ഇതിൽ നിന്ന് വ്യതിചലിച്ച് ജനവാസ മേഖലകളിലേക്ക് റഷ്യ ആക്രമണം വ്യാപിപ്പിക്കുന്നതാണ് രണ്ടാം ദിനത്തിൽ കാണുന്നത്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപം റഷ്യൻ മിസൈലുകൾ പതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

യുക്രൈനിൽ നിന്ന് യുദ്ധക്കെടുതിയുടെ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടേയും മൃതദേഹങ്ങൾക്ക് സമീപം വിലപിക്കുന്നവരുടെയും ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. റഷ്യയുടെ ആക്രമണത്തിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News