അങ്കാറ: സിറിയിലുടനീളം വെടിനിര്‍ത്തലിന് തുര്‍ക്കി- റഷ്യ തമ്മില്‍ ധാരണയായി. ധാരണപ്രകാരം അര്‍ധരാത്രി മുതല്‍ രാജ്യത്ത് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനദോലു റിപ്പോര്‍ട്ട് ചെയ്തു.
ഭീകരവാദികളായി റഷ്യയും തുര്‍ക്കിയും മുദ്രകുത്തിയിട്ടുള്ള സംഘടനകള്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ ഉള്‍പ്പെടുന്നില്ല. ഭീകരസംഘടനയായ ഐ.എസും തുര്‍ക്കിയുടെ ശത്രുവായ കുര്‍ദിഷ് ഡെമോക്രറ്റിക് പാര്‍ട്ടിയും ആണ് ധാരണക്ക് പുറത്തുള്ളത്. സമാധാന ചര്‍ച്ചയെ കുറിച്ച് അറിയില്ലെന്ന് വിമതരും പ്രതികരിച്ചു.
ഐ.എസ്, അല്‍ നുസ്‌റ ഫ്രണ്ടിന്‍റെ പുതിയ രൂപമായ ജബ്ഹത്ത് അല്‍ ശാം എന്നീ സംഘത്തോടുള്ള ആക്രമണം തുടരുമെന്നാണ് കരാറില്‍ പറയുന്നത്. കസാക്കിസ്ഥാനില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ കരാറില്‍ അന്തിമതീരുമാനമായത്.