Russia Ukraine Crisis : റഷ്യൻ നയന്ത്രപ്രതിനിധികളെ പുറത്താക്കാൻ ഉത്തരവിട്ട് ഗ്രീസും നോർവേയും

അതേസമയം നടപടയിൽ യുക്രൈൻ സംഘർഷത്തെക്കുറിച്ച് ഏഥൻസ് പ്രത്യേകമായി പരാമർശിച്ചിട്ടില്ല.

Written by - ടി.പി പ്രശാന്ത് | Edited by - Jenish Thomas | Last Updated : Apr 6, 2022, 07:18 PM IST
  • റഷ്യൻ ഫെഡറേഷന്റെ നയതന്ത്ര, കോൺസുലർ ദൗത്യങ്ങളിലെ 12 അംഗങ്ങളെ അസ്വീകാര്യ വ്യക്തികളായി ഗ്രീക്ക് വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചു.
  • നോർവേ മൂന്ന് റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുന്നതായി ബുധനാഴ്ച്ച പ്രഖ്യാപിച്ചു, വ്യക്തികൾ അവരുടെ നയതന്ത്ര പദവിയുമായി പൊരുത്തപ്പെടാത്ത പ്രവർത്തനങ്ങൾ നടത്തിയെന്നാണ് ആരോപണം.
  • അതേസമയം നടപടയിൽ യുക്രൈൻ സംഘർഷത്തെക്കുറിച്ച് ഏഥൻസ് പ്രത്യേകമായി പരാമർശിച്ചിട്ടില്ല.
Russia Ukraine Crisis : റഷ്യൻ നയന്ത്രപ്രതിനിധികളെ പുറത്താക്കാൻ ഉത്തരവിട്ട് ഗ്രീസും നോർവേയും

ഏഥൻസ്: റഷ്യയുടെ യുക്രൈൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ  കൂടുതൽ നയതന്ത്രജ്ഞരെ പുറത്താക്കി യൂറോപ്യൻ രാജ്യങ്ങൾ. ഏറ്റവും ഒടുവിൽ 15 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുന്നതായി ഗ്രീസും നോർവേയും  പ്രഖ്യാപിച്ചു. റഷ്യൻ ഫെഡറേഷന്റെ നയതന്ത്ര, കോൺസുലർ ദൗത്യങ്ങളിലെ 12 അംഗങ്ങളെ അസ്വീകാര്യ വ്യക്തികളായി ഗ്രീക്ക് വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചു. നോർവേ മൂന്ന് റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുന്നതായി ബുധനാഴ്ച്ച പ്രഖ്യാപിച്ചു, വ്യക്തികൾ അവരുടെ നയതന്ത്ര പദവിയുമായി പൊരുത്തപ്പെടാത്ത പ്രവർത്തനങ്ങൾ നടത്തിയെന്നാണ് ആരോപണം. 

അതേസമയം നടപടയിൽ യുക്രൈൻ സംഘർഷത്തെക്കുറിച്ച് ഏഥൻസ് പ്രത്യേകമായി പരാമർശിച്ചിട്ടില്ല. എന്നാൽ നയതന്ത്ര, കോൺസുലർ കാര്യങ്ങളെ നിയന്ത്രിക്കുന്ന 1961, 1963 വിയന്ന കൺവെൻഷനുകൾക്ക് കീഴിലാണ് ബുധനാഴ്ച അതിന്റെ നീക്കം നടന്നത്. തീരുമാനം റഷ്യൻ അംബാസഡറെ അറിയിച്ചതായി ഗ്രീക്ക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ALSO READ : 'ഞാൻ പറയുന്നത് കേട്ടിട്ട് കണ്ണു നിറയുന്നില്ലെങ്കിൽ നമ്മൾ മനുഷ്യരല്ല, മൃഗങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന ക്രൂരതയാണ് ചില മനുഷ്യർ കാണിക്കുന്നത്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീ

നയതന്ത്രജ്ഞർ പുറപ്പെടുന്നതിന് സമയപരിധി നൽകിയിട്ടില്ല. ഇപ്പോൾ നടക്കുന്ന പുറത്താക്കലുകൾ യാദൃശ്ചികമല്ലെന്ന് നോർവീജിയൻ വിദേശകാര്യ മന്ത്രി ആനികെൻ ഹ്യൂറ്റ്ഫെൽഡ് പ്രസ്താവനയിൽ പറഞ്ഞു. യുക്രൈനിൽ സിവിലിയന്മാർക്കെതിരായ റഷ്യൻ സേനയുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും കൈവിനു പുറത്തുള്ള ബുച്ച പട്ടണത്തിൽ. ഈ സാഹചര്യത്തിൽ നോർവേയിലെ അനാവശ്യമായ റഷ്യൻ പ്രവർത്തനങ്ങളിൽ ഞങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുവെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

യുക്രൈനിലെ മോസ്കോയുടെ അധിനിവേശത്തെ അസന്നിഗ്ദ്ധമായി അപലപിച്ച ഗ്രീക്ക് യുക്രൈനിയൻ പ്രസിഡന്റ് വ്ളോഡിമിർ സിലെൻസ്‌കിയെ ഗ്രീക്ക് പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ ക്ഷണിച്ചിട്ടുണ്ട്. 

ALSO READ : ക്രൂരനായ മനുഷ്യൻ, യുദ്ധ കുറ്റത്തിന് വിചാരണ നേരിടാൻ പുട്ടിൻ തയാറാകണമെന്ന് ബൈഡൻ

ഒരാഴ്ച്ചയ്ക്കുള്ളിൽ മറ്റ് രാജ്യങ്ങളിലുള്ള 200-ലധികം റഷ്യൻ ദൂതന്മാരെയും ജീവനക്കാരെയും നാട്ടിലേക്ക് അയച്ചു.  ജർമ്മനിയും ഫ്രാൻസും തമ്മിൽ 75 പേരെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചു . ഇറ്റലി, സ്പെയിൻ, ഡെൻമാർക്ക് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ  ഇത് പിന്തുടർന്നു. യൂറോപ്യൻ യൂണിയൻ തന്നെ അതിന്റെ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു കൂട്ടം റഷ്യൻ ഉദ്യോഗസ്ഥരെ അസ്വീകാര്യ വ്യക്തികളായി പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News