റഷ്യയുടെ ലോക 12ാം നമ്പര്‍ ടെന്നീസ് താരം ഡാരിയ കസറ്റ്കിന താൻ സ്വവർഗ്ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലുമായെത്തി. റഷ്യന്‍ ഭരണകൂടത്തിന്റെ സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ നയങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. കഴിഞ്ഞ മാസത്തെ ഫ്രഞ്ച് ഓപ്പണിലെ സെമി ഫൈനലിസ്റ്റായ 25 കാരിയാണ് ഡാരിയ.
രാജ്യത്ത് നിരോധിക്കേണ്ടതായ് എത്രയോ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഭരണകൂടം അതിനെല്ലാം നേരെ കണ്ണടയ്ക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഒളിച്ച് കഴിയണം എന്നാണ് പറയുന്നത്. ഇതൊക്കെ അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണെന്നും ഡാരിയ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ എന്തു ചെയ്യണം, എത്ര പേരോട് അത് പറയാം എന്നതൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും ആത്മാഭിമാനത്തില്‍ വിശ്വസിച്ച് സമാധാനത്തോടെ ജീവിക്കുക എന്നതാണ് പ്രധാനപ്പെട്ടത് എന്നും ഡാരിയ പറയുന്നു. യൂട്യൂബ് വീഡിയോക്ക് പിന്നാലെ വനിതാ സ്കേറ്റിങ് താരമായ നതാലിയ സബിയാകോയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചു. ഏറെ നാളായി തങ്ങള്‍ സൗഹൃദത്തിലാണെന്നും ഡാരിയ പറഞ്ഞു.
Daria. pic.twitter.com/yhtze36Nl2
— Ashley says abolish countries. littlegnome16) July 18, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...