ശമ്പള വര്‍ധനവ്: നാദെല്ലയ്ക്ക് പ്രതിവര്‍ഷം 305 കോടി!!

ലോകം മുഴുവന്‍ ഞെട്ടിയ തീരുമാനമായിരുന്നു നാദെല്ല മൈക്രോസോഫ്റ്റിന്‍റെ സിഇഒയാകുന്നുവെന്ന വാര്‍ത്ത. 

Last Updated : Oct 18, 2019, 11:46 AM IST
ശമ്പള വര്‍ധനവ്: നാദെല്ലയ്ക്ക് പ്രതിവര്‍ഷം 305 കോടി!!

ന്യൂയോര്‍ക്ക്: ലോകത്തെ നിയന്ത്രിക്കുന്ന ടെക് സംരംഭങ്ങളില്‍ വലിയ സ്ഥാനം അലങ്കരിക്കുന്ന ഒന്നാണ് മൈക്രോസോഫ്റ്റ്. 

ബില്‍ ഗേറ്റ്‌സ് എന്ന സംരംഭക മാന്ത്രികന്‍ പടുത്തുയര്‍ത്തിയ ഈ വലിയ കമ്പനിയെ ഇന്ന് നയിക്കുന്നത് ഇന്ത്യന്‍ വംശജന്‍ സത്യ നാദെല്ലയാണ്. 

ലോകം മുഴുവന്‍ ഞെട്ടിയ തീരുമാനമായിരുന്നു നാദെല്ല മൈക്രോസോഫ്റ്റിന്‍റെ സിഇഒയാകുന്നുവെന്ന വാര്‍ത്ത. ഇപ്പോഴിതാ, അതില്‍ കൂടുതല്‍ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. 

മൈക്രോസോഫ്റ്റിന്‍റെ സിഇഒയും ഇന്ത്യക്കാരനുമായ സത്യ നാദെല്ലയുടെ ശമ്പളത്തിൽ 66 ശതമാനം വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 

2018-19 സാമ്പത്തിക വർഷം അദ്ദേഹത്തിന്‍റെ വാർഷിക പ്രതിഫലം 4.29 കോടി ഡോളറായാണ് ഉയർന്നത്. അതായത്, ഏകദേശം 305 കോടി രൂപ. 

2014-ലാണ് നാദെല്ല ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ
മൈക്രോസോഫ്റ്റിന്‍റെ സിഇഒ പദവിയിലെത്തിയത്.

52-കാരനായ അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ നല്ലൊരു പങ്കും ഓഹരിയാണ്. 23 ലക്ഷം ഡോളറാണ് അടിസ്ഥാന ശമ്പളം.

അദ്ദേഹം ചുമതലയേറ്റ ശേഷം കമ്പനിയുടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. ഓഹരിയുടമകൾക്ക് ലാഭവിഹിതവും ഓഹരികൾ മടക്കിവാങ്ങിയതും ഉൾപ്പെടെ 3,090 കോടി ഡോളറിന്റെ നേട്ടമുണ്ടായി.

Trending News