സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം; Arab coalition എട്ട് ഡ്രോണുകൾ തകർത്തതായി റിപ്പോർട്ട്

സ്ഫോടക വസ്തുക്കൾ നിറച്ച എട്ട് ഡ്രോണുകൾ തകർത്തതായാണ് അറബ് സഖ്യസേന വ്യക്തമാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 19, 2021, 06:56 PM IST
  • ഖാമിസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ഡ്രോണുകൾ വന്നതെന്നാണ് റിപ്പോർട്ടുകൾ
  • സൗദി അറേബ്യയ്ക്ക് നേരെയുണ്ടാകുന്ന ഏത് ആക്രമണ ശ്രമത്തെയും ചെറുക്കുമെന്ന് അറബ് സഖ്യസേന വ്യക്തമാക്കി
  • സാധാരണ ജനങ്ങൾക്ക് നേരയുണ്ടാകുന്ന ഏത് ആക്രമണത്തെയും പ്രതിരോധിക്കും
  • എട്ട് ഡ്രോണുകൾ തകർത്തതായാണ് അറബ് സഖ്യസേന വ്യക്തമാക്കിയത്
സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം; Arab coalition എട്ട് ഡ്രോണുകൾ തകർത്തതായി റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയെ (Saudi Arabia) ലക്ഷ്യമാക്കി സ്ഫോടക വസ്തുക്കൾ നിറച്ച് വന്ന എട്ട് ഡ്രോണുകൾ തകർത്തതായി അറബ് സഖ്യസേന. സൗദി അറേബ്യക്ക് നേരെ ഹൂതികൾ നടത്തിയ വ്യോമാക്രമണമാണെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ എട്ട് ഡ്രോണുകൾ തകർത്തതായാണ് അറബ് സഖ്യസേന (Arab coalition) വ്യക്തമാക്കുന്നത്.

ഖാമിസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ഡ്രോണുകൾ (Drone) വന്നതെന്ന് അൽ-എക്ബാരിയ ടിവി റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയ്ക്ക് നേരെയുണ്ടാകുന്ന ഏത് ആക്രമണ ശ്രമത്തെയും ചെറുക്കുമെന്ന് അറബ് സഖ്യസേന വ്യക്തമാക്കി. സാധാരണ ജനങ്ങൾക്ക് നേരയുണ്ടാകുന്ന ഏത് ആക്രമണത്തെയും അന്താരാഷ്ട്ര മര്യാദകൾ പാലിച്ചുകൊണ്ട് പ്രതിരോധിക്കുമെന്ന് അറബ് സഖ്യസേന വ്യക്തമാക്കി.

ALSO READ: പലസ്തീന് ഒരു മില്യൺ ഡോസ് Covid vaccine നൽകാൻ ഇസ്രയേൽ തീരുമാനം

ഖാമിസ് മുശൈത്തിലെ ഒരു മിലിറ്ററി ബേസിൽ ഒരു ഡ്രോൺ പതിച്ചതായി ഹൂതി (Houthi) വക്താവ് ട്വിറ്ററിലൂടെ വ്യക്തമാക്കിയതായി റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യെമനിലെ യുദ്ധത്തെ തുടർന്ന് സൗദി അറേബ്യയ്ക്ക് നേരെ നിരന്തരം ഹൂതികളുടെ വ്യോമാക്രമണം ഉണ്ടാകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News