ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ സ്‌ഫോടനം; മരണം 129 കവിഞ്ഞു

രാവിലെ 8:45 ഓടെയാണ് സ്ഫോടനം നടന്നത്. ഈ സമയം പള്ളികളിലെല്ലാം ഈസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു.  

Last Updated : Apr 21, 2019, 01:15 PM IST
ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ സ്‌ഫോടനം; മരണം 129 കവിഞ്ഞു

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ സ്‌ഫോടനമുണ്ടായി. ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്. 129 പേര്‍ മരിച്ചതായും ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്.

 

 

ഈ സമയം പള്ളികളിലെല്ലാം ഈസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. 

കൊളംബോയിലെ സെന്റ്‌ ആന്‍റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ്‌ സെബാസ്റ്റ്യന്‍ ചര്‍ച്ച് എന്നീ പള്ളികളിലും ഷാഗ്രി ലാ, കിംഗ്സ് ബ്യൂറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

80 ഓളം പേരെ കൊളംബൊയിലെ നാഷണല്‍ ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ പ്രവശിപ്പിച്ചിട്ടുണ്ട്.

സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

 

 

Trending News