പരസ്പരം പോര്‍വിളിക്കുകയും ചെയ്ത ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോ൦ഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്ര൦പും പരസ്പരം സമരസപ്പെട്ട വര്‍ഷമാണ് കഴിഞ്ഞുപോകുന്നത്.
ഇതിനിടെ വ്യത്യസ്തമായി ഒരു ഇന്‍സ്റ്റലേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് ദക്ഷിണകൊറിയന്‍ കലാകാരനായ ലിം യൂങ് സുന്‍.
ഒരു ആര്‍ട്ട് എക്‌സിബിഷന്‍റെ ഭാഗമായാണ് ഉന്നിന്‍റെ വെടിയേറ്റ് വീഴുന്ന ട്രംപിന്‍റെ ഇന്‍സ്റ്റലേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.
പുക തുപ്പുന്ന തോക്കും കയ്യില്‍ പിടിച്ച് നിറയൊഴിക്കാന്‍ തയ്യാറായി താഴേക്ക് നോക്കി നില്‍ക്കുന്ന കിം ജോങ് ഉന്‍. താഴെ വെടിയേറ്റ് മരിച്ച് വീണ ഡൊണാള്‍ഡ് ട്രംപ്. ഒടുവില്‍ കിമ്മിന്‍റെ പിറകിലായി നിയോണ്‍ വെളിച്ചത്തില്‍ തെളിയുന്ന സന്ദേശം ' ഷോ തുടരുക തന്നെ ചെയ്യും'!!- ഇങ്ങനെയാണ് ഇന്‍സ്റ്റലേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.
ആദ്യം മുതല്‍ ഇതുവരെയുള്ള സംഭവങ്ങളെയും ഇനി സംഭവിക്കാന്‍ പോകുന്നതിനെയും ആക്ഷേപ ഹാസ്യത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് തന്‍റെ ഇന്‍സ്റ്റലേഷനിലൂടെയെന്നാണ് ലിം പറയുന്നത്.
കൊറിയന്‍ ഉപദ്വീപില്‍ നടക്കുന്ന രഷ്ട്രീയ നാടകങ്ങളുടെ ആക്ഷേപഹാസ്യമാണ് ഇന്‍സ്റ്റലേഷനായി അവതരിപ്പിച്ചത് എന്ന് ലിം യു൦ഗ് പറഞ്ഞു.
പണത്തെച്ചൊല്ലി വഴക്കിടുന്ന സുഹൃത്തുക്കളായാണ് കിമ്മിനെയും ട്രംപിനെയും അവതരിപ്പിച്ചിരിക്കുന്നത്.
കാലക്രമേണ ട്രംപ് ഈടാക്കുന്ന കൂടിയ പലിശയെച്ചൊല്ലി കിം തര്‍ക്കിക്കുന്നതും ഒടുവില്‍ കിം ട്രംപിനെ വെടിവച്ച് കൊല്ലുന്നതുമാണ് ഇന്‍സ്റ്റലേഷന്‍റെ ഇതിവൃത്തം.
ട്രംപിനെ മോശക്കാരനായി ചിത്രീകരിച്ചാല്‍ തങ്ങളുടെ രാജ്യസുരക്ഷ പോലും അപകടത്തിലാവില്ലേ എന്നാണ് ഇന്‍സ്റ്റലേഷന്‍ കണ്ട ട്രംപ് ഭക്തര്‍ ചോദിക്കുന്നതെന്ന് ലിം പറയുന്നു.