മെഗന് മാര്‍ക്കിളും ഹാരി രാജകുമാരനും തങ്ങളുടെ ഏറ്റവും പുതിയ വിശേഷം പങ്ക് വെച്ചത് ലോകം സ്വീകരിച്ചത് ഏറെ സന്തോഷത്തോടെയാണ് .
ഇരുവരും ഓസ്ട്രേലിയന്‍ സന്ദര്‍ശം നടത്തുന്നതിനിടെയാണ് ഹാരി രാജകുമാരനും മെഗനും തന്റെ കുഞ്ഞ് അതിഥിതിയെ കാത്തിരിക്കുകയാണെന്ന വിശേഷം കൊട്ടാരം പുറത്തുവിട്ടത്.
ഇപ്പോഴിതാ ജനിക്കാന്‍ പോകുന്ന ഹാരിയുടെയും മെഗന്റെയും കുഞ്ഞിന് നികുതി ഈടാക്കാനൊരുങ്ങുകയാണ് അമേരിക്ക.
ബ്രിട്ടീഷ് പൗരനായ ഹാരിക്കും അമേരിക്കന്‍ പൗരയായ മേഗനും പിറക്കുന്ന കുഞ്ഞിന് ബ്രിട്ടീഷ് പൗരത്വവും അമേരിക്കന്‍ പൗരത്വവും ലഭിക്കും.
പൗരത്വത്തിന് നികുതി ഈടാക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് യു.എസ് എന്നതിനാല്‍ മെഗന്റെ കുഞ്ഞിനും നികുതിയുണ്ടാവും. കുഞ്ഞിന് ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് വരെ യു.എസ് സര്‍ക്കാറിന് ദമ്പതികള്‍ നികുതി കൊടുക്കേണ്ടിവരും.
നേരത്തെ, മേഗന് ഭര്‍ത്താവ് ഹാരിയില്‍ നിന്നു ലഭിക്കുന്ന പണത്തിനും വസ്തുവകകള്‍ക്കും യു.എസ് നികുതി ചുമത്തിയിരുന്നു.
യു.എസ് പൗരന്മാരുടെ പക്കല്‍ വിദേശത്തും സ്വദേശത്തുമുള്ള എല്ലാ വസ്തുവകകള്‍ക്കും പണത്തിനും മേല്‍ നികുതി ചുമത്തുന്നതില്‍ ഇന്റേണല്‍ റവന്യൂ സര്‍വീസ് കടുത്ത ജാഗ്രതയാണ് പുലത്തുന്നത്.