അമേരിക്ക: അമേരിക്കയിലെ ടെക്സസിലെ ബീച്ചിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി. ടെക്‌സാസിലെ ഗൾഫ് കോസ്റ്റ് ബീച്ചിൽ ആയിരക്കണക്കിന് ചത്ത മത്സ്യങ്ങൾ കരയ്ക്കടിഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ജലത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
മെൻഹാഡൻ ഇനത്തിൽ പെടുന്ന മത്സ്യങ്ങളാണ് അധികവും ചത്തു പൊങ്ങിയത്. 70 ഡിഗ്രി ഫാരൻഹീറ്റിന് മുകളിൽ വെള്ളം ഉയരുമ്പോൾ, അതിജീവിക്കാൻ ആവശ്യമായ ഓക്സിജൻ ലഭിക്കുന്നത് മെൻഹാഡന് ബുദ്ധിമുട്ടാകുമെന്ന് ക്വിന്റാന ബീച്ച് കൗണ്ടി പാർക്ക് ഫേസ്ബുക്കിൽ പറഞ്ഞു. കാനഡ മുതൽ തെക്കേ അമേരിക്ക വരെ മെൻഹാഡൻ മത്സ്യത്തെ കാണപ്പെടുന്നത്.
കഴിഞ്ഞ വെള്ളിയാഴ്‍ച്ചയാണ് മീനുകൾ ചത്ത് പൊങ്ങുന്നതായി ശ്രദ്ധയിൽ പെട്ടത്. ആദ്യം കുറച്ചു മീനുകൾ ആയിരുന്നെങ്കിലും മണിക്കൂറികൾ കഴിയുന്നതിനനുസരിച്ച് ആയിര കണക്കിന് മത്സ്യങ്ങളാണ് തീരത്ത് ചത്തു പൊങ്ങിയത്. ഇതോടെ കടൽ തീരമാകെ മീനുകൾ നിറഞ്ഞു. അവിടെ കിടന്ന് ജീർണ്ണിക്കാൻ ആരംഭിച്ച മീനുകളെ ബന്ധപ്പെട്ടവർ എത്തി വളരെ ബുദ്ധിമുട്ടിയാണ് നീക്കം ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...