മെലാനിയ പറഞ്ഞു, ട്രംപ് അനുസരിച്ചു: മിറ റിക്കാര്‍ഡല്‍ പുറത്ത്

കഴിഞ്ഞ ഏപ്രിലിലാണ് ട്ര൦പിന്‍റെ നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവായ ജോണ്‍ ബോള്‍ട്ടണ്‍ റിക്കാര്‍ഡലിനെ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചത്. 

Last Updated : Nov 15, 2018, 11:59 AM IST
മെലാനിയ പറഞ്ഞു, ട്രംപ് അനുസരിച്ചു: മിറ റിക്കാര്‍ഡല്‍ പുറത്ത്

വാഷിംഗ്ടണ്‍: ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് മിറ റിക്കാര്‍ഡലിനെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. 

ഭാര്യ മെലാനിയയുടെ ശക്തമായ സമ്മര്‍ദ്ദത്തിലാണ് മിറയെ പുറത്താക്കിയത്. ഒക്ടോബറിലെ തന്‍റെ ആഫ്രിക്കന്‍ പര്യടനം കൈകാര്യം ചെയ്തതിലുള്ള അതൃപ്തിയാണ് മെലാനിയയെ പ്രകോപിപ്പിച്ചത്.

ആഫ്രിക്കന്‍ യാത്രാ വേളയില്‍ വിമാനത്തിലെ സീറ്റി൦ഗുമായി ബന്ധപ്പെട്ട് മെലാനിയയുടെ സ്റ്റാഫുകളുമായി റിക്കാര്‍ഡല്‍ വാക്കേറ്റ൦ ഉണ്ടാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ഇടക്കാല തിരഞ്ഞെടുപ്പിനു പിന്നാലെ വൈറ്റ്ഹൗസില്‍ വലിയ സ്ഥാനചലനങ്ങള്‍ക്ക് പ്രസിഡന്‍റ് ട്രംപ് പദ്ധതിയിടുന്നതായ സൂചനകള്‍ക്കിടെയാണ് ഈ തീരുമാനം. 

കഴിഞ്ഞ ദിവസമാണ് മിറ റിക്കാര്‍ഡലിനെ പുറത്താക്കണമെന്ന ആവശ്യവുമായി മെലാനിയ രംഗത്തെത്തിയത്. മെലാനിയയെക്കുറിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവിടുന്നത് മിറയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് ട്ര൦പിന്‍റെ നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവായ ജോണ്‍ ബോള്‍ട്ടണ്‍ റിക്കാര്‍ഡലിനെ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചത്. 

മുന്‍ ബോയിംഗ് കോ എക്‌സിക്യൂട്ടീവ് ആയ മിറ റിക്കാര്‍ഡല്‍ 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി സജീവമായി പ്രചാരണ പ്രവര്‍ത്തനം നടത്തിയയാളാണ്. 
 

Trending News