Sex Crimes: കുപ്രസിദ്ധ മതപ്രബോധകന്‍ അദ്‌നാന്‍ ഒക്തറിന് 1,075 വര്‍ഷം തടവ്

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധ ടെലിവിഷന്‍ മതപ്രബോധകനും ഹാറൂണ്‍ യഹ്‌യ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായ അദ്‌നാന്‍ ഒക്തറിന്   (Adnan Oktar) 1,075 വര്‍ഷം തടവ്...!!

Written by - Zee Malayalam News Desk | Last Updated : Jan 12, 2021, 01:06 AM IST
  • ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധ ടെലിവിഷന്‍ മതപ്രബോധകനും എഴുത്തുകാരനുമായ അദ്‌നാന്‍ ഒക്തറിന് (Adnan Oktar) 1,075 വര്‍ഷം തടവ്...!!
  • 10 വ്യത്യസ്ത ലൈംഗിക കുറ്റകൃത്യങ്ങളിലാണ് ഇസ്താംബൂളിലെ കോടതി ഇത്രയും വര്‍ഷം തടവ് വിധിച്ചത്.
  • അസാധാരണ ശക്തിയുള്ള തനിക്ക് ആയിരത്തോളം കാമുകിമാരുണ്ടെന്ന് ഒക്തര്‍ വിചാരണയ്ക്കിടെ ജഡ്ജിയോട് പറഞ്ഞിരുന്നു.
Sex Crimes: കുപ്രസിദ്ധ മതപ്രബോധകന്‍ അദ്‌നാന്‍ ഒക്തറിന്   1,075 വര്‍ഷം തടവ്

Istanbul: ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധ ടെലിവിഷന്‍ മതപ്രബോധകനും ഹാറൂണ്‍ യഹ്‌യ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായ അദ്‌നാന്‍ ഒക്തറിന്   (Adnan Oktar) 1,075 വര്‍ഷം തടവ്...!!

10 വ്യത്യസ്ത ലൈംഗിക കുറ്റകൃത്യങ്ങളിലാണ് ഇസ്താംബൂളിലെ കോടതി ഇത്രയും  വര്‍ഷം  തടവ് വിധിച്ചത്.  ലൈംഗികാതിക്രമം, പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, വഞ്ചന, രാഷ്ട്രീയ, സൈനിക ചാരവൃത്തിക്ക് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് 1,075 വര്‍ഷം തടവുശിക്ഷ വിധിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയുന്നത്.

കേസുകളില്‍ 236 പേര്‍ക്കെതിരേയാണ് വാറണ്ട് പുറപ്പെടുവിച്ചതെങ്കിലും 78 പേര്‍ അറസ്റ്റിലായതായി അനഡൊളു വാര്‍ത്താ ഏജന്‍സി അറിയിച്ചു.

64 കാരനായ ഒക്തറിനെയും  നിരവധി  അനുയായികളെയും 2018 ല്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഇയാളുടെ  വസതിയില്‍ നിന്ന് ആയുധങ്ങളും കവചിത വാഹനങ്ങളും പോലിസ് പിടിച്ചെടുത്തിരുന്നതായി തുര്‍ക്കിഷ്  മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

സ്വന്തം ടെലിവിഷന്‍ ചാനലായ എ9ല്‍ അദ്‌നാന്‍ ഒക്തര്‍ അവതരിപ്പിക്കുന്ന ഇസ്ലാമിക  വിഷയങ്ങള്‍ക്കൊപ്പം കിറ്റന്‍സ് എന്ന് വിശേഷിപ്പിക്കുന്ന സ്ത്രീകളുടെ നൃത്ത പരിപാടികളും ഉള്‍പ്പെടുത്താറുണ്ടായിരുന്നു. തുര്‍ക്കിയിലെ ഇസ്ലാമിക  പണ്ഡിതര്‍ ഇതിനെതിരേ രംഗത്തെത്തിയിരുന്നു. ഒക്തറിന്‍റെ  മാനസിക നില തകരാറിലാണെന്നായിരുന്നു തുര്‍ക്കി ഇസ്ലാമിക  കാര്യ വിഭാഗം മേധാവി അലി എര്‍ബാസ് അന്ന് വിശേഷിപ്പിച്ചത്. ലൈംഗിക ആരാധനാ രീതി പിന്തുടരുന്ന അനുയായി വൃന്ദത്തെ വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു ഇയാള്‍ എന്നും ആരോപണമുണ്ടായിരുന്നു. 

അസാധാരണ ശക്തിയുള്ള തനിക്ക് ആയിരത്തോളം കാമുകിമാരുണ്ടെന്ന് ഒക്തര്‍ വിചാരണയ്ക്കിടെ  ജഡ്ജിയോട് പറഞ്ഞിരുന്നു.  1990കളില്‍ ഒന്നിലേറെ ലൈംഗികാതിക്രണ കേസുകളില്‍ കുടുങ്ങിയ ഒരു വിഭാഗത്തിന്‍റെ  നേതാവായിരുന്നു  ഒക്തര്‍.  വിചാരണയ്ക്കിടെ ഒരു സ്ത്രീ, ഒക്തര്‍ തന്നെയും മറ്റ് സ്ത്രീകളെയും ആവര്‍ത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്ന് കോടതിയെ അറിയിച്ചിരുന്നു. ഒക്തര്‍ ബലാല്‍സംഗം ചെയ്ത സ്ത്രീകളെ ഗര്‍ഭഛിദ്ര ഗുളികകള്‍ കഴിക്കാന്‍ നിര്‍ബന്ധിച്ചതായും വ്യക്തമാക്കിയിരുന്നു. 

Also read:  ജയിലില്‍ ലൈംഗിക ബന്ധത്തിനുള്ള അവസരം ഒരുക്കണം, ആവശ്യവുമായി തടവുകാര്‍

പോലീസ് നടത്തിയ  പരിശോധന യില്‍  ഇയാളുടെ വീട്ടില്‍ നിന്ന് 69,000 ഗര്‍ഭനിരോധന ഗുളികകള്‍ കണ്ടെടുത്തുവെങ്കിലും  ചര്‍മ രോഗത്തിനും ആര്‍ത്തവ ക്രമക്കേടുകള്‍ക്കും ചികില്‍സിക്കാന്‍ വേണ്ടിയുള്ളവയാണ് ഇവയെന്നായിരുന്നു ഇയാളുടെ  വാദം. 

അദ്‌നാന്‍ ഒക്തര്‍, ഹാറൂണ്‍ യഹ് യ എന്ന തൂലികാനാമത്തില്‍ 770 പേജുള്ള 'ദി അറ്റ്‌ലസ് ഓഫ് ക്രിയേഷന്‍'  (The Atlas of Creation) എന്ന പുസ്തകം ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

 

Trending News