2.5 ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടിച്ചത് യുഎസ്സിന്റെ നിർദേശപ്രകാരം: വെളിപ്പെടുത്തലുമായി മസ്ക്

മാധ്യമപ്രവര്‍ത്തകനായ മാറ്റ് തായ്ബിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് മസ്ക് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 4, 2023, 01:04 PM IST
  • യുഎസ് ഭരണകൂടമാണ് 2.5 ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് മസ്കിന്റെ വെളിപ്പെടുത്തൽ
  • സർക്കാർ ഏജൻസികളും ട്വിറ്ററും തമ്മിൽ ധാരണയുണ്ട്
  • ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം 2022 സംഭവബഹുലമായിരുന്നു
 2.5 ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍  പൂട്ടിച്ചത് യുഎസ്സിന്റെ നിർദേശപ്രകാരം: വെളിപ്പെടുത്തലുമായി മസ്ക്

കുറച്ച് ദിവസങ്ങൾക്ക് മുന്നെയാണ് ചില മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ നിർത്തലാക്കിയെന്ന് ഇലോൺ മസ്ക് അറിയിച്ചത്. ട്വിറ്ററിന്റെ ഈ പ്രവർത്തിയെ യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം അപലപിച്ചിരുന്നു. മാധ്യമങ്ങൾക്ക് നേരെയുള്ള ഈ പ്രവര്‍ത്തിയെ ഭയത്തോടെയാണ് നോക്കിക്കാണുന്നതെന്ന് യുഎൻ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മസ്ക്. യുഎസ് ഭരണകൂടമാണ് 2.5 ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് മസ്കിന്റെ വെളിപ്പെടുത്തൽ.

ഈ രണ്ടര ലക്ഷം പേരിലാണ് മാധ്യമപ്രവര്‍ത്തകരും കനേഡിയന്‍ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകനായ മാറ്റ് തായ്ബിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് മസ്ക് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.സർക്കാർ ഏജൻസികളും ട്വിറ്ററും തമ്മിൽ ധാരണയുണ്ട് എന്നൊരു വിമർശനം പൊതുവെയുണ്ട്. ഇത് സത്യമെന്ന് തെളിയിക്കുന്നതാണ് മസ്കിന്റെ പുതിയ വെളിപ്പെടുത്തലിലൂടെ മനസിലാക്കാൻ കഴിയുന്നത്. യുഎസ് ഏജന്‍സികള്‍ റഷ്യന്‍ ,ചൈനീസ് ബന്ധമുള്ള അക്കൗണ്ടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള ശ്രമത്തിലാണ്. യു എസ്സിന്റെ ആവശ്യപ്രകാരം സസ്പെൻഡ് ചെയ്ത അക്കൗണ്ടുകളിൽ മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല ഉൾപ്പെടുന്നത്.

 

കോവിഡ് ഉറവിടത്തെ ചോദ്യം ചെയ്യുന്ന അക്കൗണ്ടുകള്‍, രണ്ടോ അതിലധികമോ ചൈനീസ് നയതന്ത്ര അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്ന അക്കൗണ്ടുകള്‍ എന്നിവയെല്ലാം ഇതിൽ  ഉള്‍പ്പെടുന്നു. ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം 2022 സംഭവബഹുലമായിരുന്നു. വിവാദങ്ങൾ ഒന്നിന് പുറകെ ഒന്നായി ട്വിറ്ററിനെ പിന്തുടരുന്നതാണ് നമ്മൾ കണ്ടത്. ട്വിറ്ററിനെ അടിമുടി മാറ്റിക്കളയുമെന്ന് പ്രഖ്യാപിച്ചുവന്ന മസ്‌ക് ഉപയോക്താക്കളെ  നിരാശരാക്കിയെന്ന് മാത്രമല്ല പല പ്രശ്നങ്ങൾക്കും തിരികൊളുത്തുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിനിടെ ഏകദേശം 200 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് മസ്‌കിന്റെ ആസ്തിയില്‍ ഉണ്ടായത്. കനത്ത തിരിച്ചടികള്‍  നേരിടുമ്പോഴും എപ്പോഴെങ്കിലും ട്വിറ്റർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മസ്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News