യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലരി മത്സരിക്കും

നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലരി  മത്സരിക്കും. സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിവാനശ്യമായ 2383  പ്രതിനിധികളുടെ പിന്തുണ ഹിലരിയ്ക്ക് ലഭിച്ചതായി വാര്‍ത്ത ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.  

Last Updated : Jun 7, 2016, 01:02 PM IST
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലരി മത്സരിക്കും

വാഷിങ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലരി  മത്സരിക്കും. സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിവാനശ്യമായ 2383  പ്രതിനിധികളുടെ പിന്തുണ ഹിലരിയ്ക്ക് ലഭിച്ചതായി വാര്‍ത്ത ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.  

കാലിഫോര്‍ണിയ പ്രൈമറിയില്‍ സംസാരിക്കവെ അസോസിയേറ്റ് പ്രസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ പ്രതിനിധികളുടെ പിന്തുണ ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് ഹിലരി അറിയിച്ചു.  

പ്യൂര്‍ടോ റിക്കോ ഡെമോക്രാറ്റിക് പ്രൈമറിയില്‍ മികച്ചപ്രകടനം നടത്താന്‍ സാധിച്ചതാണ് ഹിലരിക്ക് സ്ഥാനാര്‍ഥിത്വം ഉറപ്പാക്കാന്‍ സഹായിച്ചത്. സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ 2,38 ഡെലിഗേറ്റുകളുടെ  പ്രതിനിധികളുടെ പിന്തുണയായിരുന്നു ഹിലരിക്ക്  വേണ്ടത്. ഇതുവരെ 2,384 പ്രതിനിധികളുടെ പിന്തുണ ലഭിച്ചതായാണ് നിലവിലെ വിവരം. 

കാലിഫോര്‍ണിയയിലെ പ്രൈമറി ഇന്ന് നടക്കാനിരിക്കെയാണ് യുഎസ് പ്രസിഡന്റ് പദവിയിലേക്കു മത്സരിക്കുന്ന ആദ്യത്തെ വനിത എന്ന ചരിത്രപരമായ നേട്ടം  ഹിലരിക്ക് ലഭിച്ചത്. അതേസമയം ഹിലരിയുടെ എതിരാളി ബേണി സാന്‍ഡേഴ്‌സണിന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ കഴിയിലെങ്കിലും ജൂലൈയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതുവരെ മത്സരരംഗത്ത് തുടരുമെന്ന് അറിയിച്ചു.

Trending News