Washington: ഭാരത് ബയോടെക് വികസിപ്പിച്ചതെടുത്ത ഇന്ത്യൻ കോവിഡ് 19 വാക്‌സിനായ കോവാക്‌സിൻ (Covaxin) കോവിഡ് ഡെൽറ്റ വകഭേദങ്ങളിലും (COvid Delta Variant) ഫലപ്രദമാണെന്ന് അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കണ്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പരീക്ഷണങ്ങളിലാണ് വിവരം കണ്ടെത്തിയത്.
News: Adjuvant developed with NIH funding enhances efficacy of India’s COVID-19 vaccine https://t.co/iFLxvTvbG1
— NIH (@NIH) June 29, 2021
കോവാക്സിൻ സ്വീകരിച്ച ആളുകളുടെ ബ്ലഡ് സെറം ഉപയോഗിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് 2 പഠനങ്ങൾ നടത്തിയിരുന്നു. ഈ പഠനങ്ങൾ അനുസരിച്ച് കോവാക്സിൻ സ്വീകരിച്ച ആളുകളുടെ ശരീരത്തിൽ B.1.1.7 (Alpha), B.1.617 (Delta) എന്നീ കോവിഡ് വകഭേദങ്ങൾക്കെതിരായ ആന്റിബോഡികൾ ഉണ്ടാക്കിയിട്ടുണ്ടെന്നും കണ്ടെത്തി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മുമ്പ് പലതവണ ഇന്ത്യയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല കോവാക്സിൻ വികസിപ്പിച്ചെടുക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഫണ്ടുകളുടെ സഹായത്തോടെ വികസിപ്പിച്ചതെടുത്ത ആഡ്‌ജുവന്റും സഹായിച്ചിരുന്നു. ഇത് വരെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 25 മില്യൺ ആളുകൾ കോവിഡ് 19 വാക്‌സിനായ കോവാക്സിൻ സ്വീകരിച്ച് കഴിഞ്ഞു.
വാക്‌സിൻ സ്വീകരിച്ചതിന് ശേഷം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഫലപ്രാപ്തി കൂട്ടാനും സഹായിക്കുന്ന പദാർഥങ്ങളാണ് ആഡ്ജുവന്റസ്. കോവാക്സിനിൽ ഉപയോഗിച്ച അഡ്‌ജുവന്റ, അൽഹൈഡ്രോക്സിക്വിം- II, കൻസാസിലെ ബയോടെക് കമ്പനിയായ വിറോവാക്സ് എൽഎൽസി, എൻഐഐഡി അനുബന്ധ വികസന പദ്ധതിയുടെ പിന്തുണയോടെ കണ്ടെത്തി പരീക്ഷിച്ചതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA