Viral News: മിഠായി നുണയുന്ന ജോലി; ശമ്പളം 62 ലക്ഷം, സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ്

അഞ്ച് വയസ്സ് മുതലുള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാം എന്നതാണ് ഇതിൻറെ പ്രത്യേകത

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 06:51 PM IST
  • പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിക്കുന്നത്
  • അഞ്ച് വയസ്സ് മുതലുള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാം എന്നതാണ് ഇതിൻറെ പ്രത്യേകത.
  • തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചീഫ് ക്യാൻഡി ഓഫീസറായി നിയമനം
Viral News: മിഠായി നുണയുന്ന ജോലി; ശമ്പളം 62 ലക്ഷം, സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ്

ന്യൂഡൽഹി: വെറുതേ വീട്ടിലിരുന്ന് മിഠായി നുണഞ്ഞാൽ നിങ്ങൾക്ക് 62 ലക്ഷം രൂപ ലഭിക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എങ്കിൽ വിശ്വസിച്ചേ പറ്റു. അങ്ങനെയൊരു ജോലി കൊടുക്കുന്ന കമ്പനി ലോകത്തുണ്ട്. മിഠായി നുണഞ്ഞ് കഴിക്കലാണ് ജോലി. പ്രതി വർഷം 62 ലക്ഷം രൂപ ശമ്പളമായി മാത്രം തരും.നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലിങ്ങ് കമ്പനിയായ ക്യാൻഡി ഫൺ ഹൗസാണ് പുതിയ ജോലി ഒഴിവിനെ പറ്റി പരസ്യം ചെയ്തത്.

അഞ്ച് വയസ്സ് മുതലുള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാം എന്നതാണ് ഇതിൻറെ പ്രത്യേകത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചീഫ് ക്യാൻഡി ഓഫീസറായാണ് നിയമനം ലഭിക്കുന്നത്.“മിഠായിയോടുള്ള സ്നേഹത്തിന് പ്രായം ബാധകമല്ലെന്ന് ജോലി ഒഴിവ് വിശദീകരിക്കവെ കമ്പനി സിഇഒ ജമാൽ ഹെജാസി മാധ്യമങ്ങളോട് പറഞ്ഞു.ഞങ്ങളുടെ മിഠായി ഭാവനകൾക്ക് സംഭാവന നൽകാൻ കഴിയുന്ന ഒരു നേതാവിനെയാണ് ഞങ്ങൾ തിരയുന്നത്. വേണ്ടുന്ന രണ്ട് പ്രധാന ഗുണങ്ങൾ സർഗ്ഗാത്മകതയും ധൈര്യവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: Viral Video : ശരിക്കും സിങ്കപ്പെണ്ണ്! സിംഹക്കൂട്ടത്തെ മേച്ച് നടക്കുന്ന യുവതി... വീഡിയോ വൈറൽ ആകാൻ വേറെ എന്ത് വേണം

ചീഫ് കാൻഡി ഓഫീസർ ജോലിക്ക് എങ്ങനെ അപേക്ഷിക്കാം? 

നോർത്ത് അമേരിക്കയിൽ നിന്നുള്ള ഏതൊരാൾക്കും ഓഗസ്റ്റ് 31-നകം കമ്പനി വെബ്‌സൈറ്റിൽ ഒരു അപേക്ഷ സമർപ്പിക്കാം.കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://candyfunhouse.ca/pages/careers വഴി ആണ് അപേക്ഷിക്കേണ്ടത്. ഒരു രക്ഷിതാവിനും അവരുടെ കുട്ടിയുടെ പേരിൽ അപേക്ഷിക്കാം. തികച്ചും വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാവുന്ന സംവിധാനമാണ് കമ്പനി ഒരുക്കുന്നത്.

പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേർ ഇതിനോടകം ജോലിക്ക് അപേക്ഷിച്ചിട്ടുണ്ട്. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News