Viral Video: ഉറക്കം തൂങ്ങി അമ്മയുടെ പാൽ കുടിക്കുന്ന കുട്ടിയാന; ഇടക്ക് നോട്ടം ക്യാമറയിലേക്കും

എലഫെൻറ്സ് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. അമ്മയുടെ പാൽ കുടിക്കുന്ന കുഞ്ഞൻ ആനക്കുട്ടിയാണ് വിഡിയോയിലുള്ളത്

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 05:25 PM IST
  • എലഫെൻറ്സ് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്
  • 55,999 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്
  • നവംബർ 15-ന് എത്തിയ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്
Viral Video: ഉറക്കം തൂങ്ങി അമ്മയുടെ പാൽ കുടിക്കുന്ന കുട്ടിയാന; ഇടക്ക് നോട്ടം ക്യാമറയിലേക്കും

കുട്ടിയാനകൾ എപ്പോഴും ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ മിടുക്കരാണ്. അവരുടെ കളിയും ചിരിയും കുസൃതി തരങ്ങളും സോഷ്യൽ മീഡിയയിലും വൈറലാവാറുണ്ട്. ജനിച്ച് വീണ ഉടനെ എണീറ്റ് നിന്ന് ഒാടി ചാടുന്ന മിടുക്കൻമാർ കൂടിയാണ് കുട്ടിയാനകൾ. അത്തരത്തിൽ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

എലഫെൻറ്സ് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. അമ്മയുടെ പാൽ കുടിക്കുന്ന കുഞ്ഞൻ ആനക്കുട്ടിയാണ് വിഡിയോയിലുള്ളത്. ഇടക്കിടക്ക് ക്യാമറയിലേക്കും ആനക്കുട്ടി നോക്കുന്നുണ്ട്. 55,999 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നവംബർ 15-ന് എത്തിയ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.

Also Read: VIral Video : ഹുക്ക വലിച്ച് വരനും വധുവും കാണിച്ച കുസൃതി; അന്തം വിട്ട് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

വീഡിയോ കാണാം

 

ഉറക്കം തൂങ്ങിയാണ് ആനക്കുട്ടൻറെ പാല് കുടി. എന്തായാലും ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കും വീഡിയോ ഇഷ്ടപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് ക്യൂട്ട് ആനക്കുട്ടിക്ക് ഹാർട്ട് റിയാക്ഷൻ കൊടുത്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News