Viral Video: മനോഹരമായി റോഡ്‌ മുറിച്ചുകടക്കുന്ന ഭീമന്‍ പെരുമ്പാമ്പ്‌ ...!! വീഡിയോ വൈറല്‍

സോഷ്യല്‍  മീഡിയ  പലതരത്തിലുള്ള  വാര്‍ത്തകളും വീഡിയോകളും കൊണ്ട് സമ്പന്നമാണ്. ചിലത് നമ്മെ രസിപ്പിക്കുമ്പോള്‍ ചിലത് നമ്മെ  ഭീതിപ്പെടുത്തും.  

Written by - Zee Malayalam News Desk | Last Updated : Dec 8, 2021, 05:10 PM IST
  • രുമ്പാമ്പിനെ (Green Anaconda) കാണാം. പച്ചനിറത്തിലുള്ള ഈ ഭീമന്‍ പാമ്പ് ഹൈവേയുടെ മധ്യഭാഗത്തേക്ക് ഡിവൈഡറിന് മുകളിലൂടെ തെന്നിമാറുന്നത് വീഡിയോയില്‍ കാണാം.
Viral Video: മനോഹരമായി റോഡ്‌  മുറിച്ചുകടക്കുന്ന ഭീമന്‍ പെരുമ്പാമ്പ്‌ ...!! വീഡിയോ വൈറല്‍

Viral Video: സോഷ്യല്‍  മീഡിയ  പലതരത്തിലുള്ള  വാര്‍ത്തകളും വീഡിയോകളും കൊണ്ട് സമ്പന്നമാണ്. ചിലത് നമ്മെ രസിപ്പിക്കുമ്പോള്‍ ചിലത് നമ്മെ  ഭീതിപ്പെടുത്തും.  

അത്തരത്തില്‍ ഭയപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഹൈവേ വളരെ  സാവധാനത്തില്‍ മുറിച്ചുകടക്കുന്ന  ഒരു ഭീമന്‍ പെരുമ്പാമ്പ്‌ ആണ് വീഡിയോയിലെ കഥാപാത്രം. 

നിങ്ങള്‍ വളരെ ഉല്ലസിച്ച് ഹൈവേയിലൂടെ കാറില്‍ യാത്ര ചെയ്യുകയാണ് എന്ന് സങ്കല്‍പ്പിക്കുക, അപ്പോള്‍ മുന്നില്‍ ഒരു ഭീമന്‍ പാമ്പ് പ്രത്യക്ഷപ്പെട്ടാല്‍ എന്തായിരിയ്ക്കും അവസ്ഥ. അതാണ്‌ ഈ  യാത്രക്കാര്‍ക്കും സംഭവിച്ചത്.  ഹൈവേയുടെ ഒരു വശത്തുനിന്നും ഭീമാകാരനായ ഒരു  പെരുമ്പാമ്പ്‌  കടന്നുവന്നപ്പോള്‍ യാത്രക്കാര്‍  ശരിയ്ക്കും ഭയന്നുപോയി. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Snakes are the Best (@snake.wild)

വീഡിയോയിൽ, 25 അടി നീളമുള്ള ഒരു ഭീമന്‍  പെരുമ്പാമ്പിനെ  (Green Anaconda) കാണാം.  പച്ചനിറത്തിലുള്ള ഈ ഭീമന്‍ പാമ്പ്  ഹൈവേയുടെ മധ്യഭാഗത്തേക്ക് ഡിവൈഡറിന് മുകളിലൂടെ തെന്നിമാറുന്നത്  വീഡിയോയില്‍ കാണാം.   

Also Read: Viral Video: അല്പം കുടിയ്ക്കാനായി ബിയര്‍ ക്യാനില്‍ തലയിട്ട മൂര്‍ഖന്‍, പിന്നീട് സംഭവിച്ചത്....!! വീഡിയോ വൈറല്‍

ഭീമാകാരനായ ഈ ഇഴജന്തു റോഡിലൂടെ നീങ്ങുന്നത് കാണുവാന്‍ ആളുകള്‍ തടിച്ചുകൂടി. യാത്രക്കാര്‍ അവരവരുടെ വാഹനങ്ങള്‍ നിര്‍ത്തി  മനോഹരമായ ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുന്നത് വീഡിയോയില്‍ കാണാം. വളരെ സാവധാനമാണ് ഈ പാമ്പ് റോഡ്‌ മുറിച്ചുകടന്ന്‌  കുട്ടിക്കട്ടിനുള്ളില്‍ മറഞ്ഞത്.  ഭീമാകാരനായ  ഈ പാമ്പിന്‍റെ ഇഴച്ചില്‍ വളരെ മനോഹരമായി തോന്നാം....

Alo Read: Bride Groom Viral Video: വധൂവരന്മാര്‍ വരണമാല്യം അണിയിക്കുന്നതിനിടെ വില്ലനായെത്തി കാമുകന്‍...!! വീഡിയോ വൈറല്‍
 
വീഡിയോയുടെ പശ്ചാത്തലത്തിൽനിന്നുള്ള സംഭാഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ  സംഭവം നടന്നത്  ബ്രസീലിലാണെന്ന്  തോന്നും.  'snake.wild' എന്ന ഉപയോക്താവ്  ആണ്  ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ  പങ്കുവച്ചത്.  ഇതുവരെ 194.5k ആളുകളാണ് ഈ വീഡിയോ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News