Elephant Viral Video: ആന ‍ഡ്രംസ് വായിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Video: ആന വളരെ മനോഹരമായി ഡ്രംസ് വായിക്കുന്ന രംഗം നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 11:03 AM IST
  • വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ ഒരാൾ ആദ്യം ആനയെ ഡ്രംസ് വായിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് കൊടുക്കുന്നത് കാണാം.
  • അയാൾ ​ഡ്രംസ് വായിക്കുന്ന ആന വളരെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്.
  • തുടർന്ന് ആന ഡ്രം അതിന്റെ നേരെ വലിച്ച് തുമ്പിക്കൈ കൊണ്ട് കൊട്ടുന്നതാണ് വീഡിയോയിലുള്ളത്.
Elephant Viral Video: ആന ‍ഡ്രംസ് വായിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Elephant Viral Video: ഇന്റർനെറ്റ് എപ്പോഴും ഒരു കൗതുകം നിറഞ്ഞ ലോകമാണ്. ഈ കൗതുകം നിറഞ്ഞ ലോകത്ത് അതിലേറെ കൗതുകം നിറഞ്ഞ നിരവധി കാര്യങ്ങൾ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവെയ്ക്കപ്പെടുന്നവയിൽ നിരവധി വൈറൽ വീഡിയോകളും ഉൾപ്പെടുന്നുണ്ട്. മനുഷ്യരുടെയും മൃ​ഗങ്ങളുടെയും ഉൾപ്പെടെ നിരവധി വീഡിയോകളാണ് വൈറലാകുന്നത്. അതിൽ തന്നെ മൃ​ഗങ്ങളുടെ വീഡിയോകൾക്ക് പ്രത്യേക കാഴ്ചക്കാരുണ്ട്. അവയുടെ രസകരവും അത്ഭുതപ്പെടുത്തുന്നതുമായ വീഡിയോകൾ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഉപയോഗപ്രദമായ വിവരങ്ങൾക്കൊപ്പം വിനോദത്തിനുള്ള ഒരു മാർഗം കൂടിയാണിത്. 

വന്യജീവികളുമായി ബന്ധപ്പെട്ടുള്ള വീഡിയോകളും നിരവധിയാണ് സോഷ്യൽ മീഡിയയിൽ. അതിൽ തന്നെ അടുത്തിടെയായി ആനകളുടെ വീഡിയോകൾക്ക് പ്രിയം കൂടുന്നുണ്ട്. ആനകൾ ചെയ്യുന്ന രസകരവും മനോഹരവുമായ നിരവധി കാര്യങ്ങൾ ഇത്തരം വീഡിയോകളിലൂടെ നമ്മൾ കണ്ടിട്ടുണ്ട്. ചിലത് നമ്മുടെ ഹൃദയം കവരും. അത്തരത്തിലുള്ള ഒരു ആനയുടെ വീഡിയോ ഓൺലൈനിൽ വൈറലാകുകയാണ്. 

Also Read: Viral Video : ഗരുഡ പരുന്തുകളുടെ പ്രണയം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

 

വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ ഒരാൾ ആദ്യം ആനയെ ഡ്രംസ് വായിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് കൊടുക്കുന്നത് കാണാം. അയാൾ ​ഡ്രംസ് വായിക്കുന്ന ആന വളരെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. തുടർന്ന് ആന ഡ്രം അതിന്റെ നേരെ വലിച്ച് തുമ്പിക്കൈ കൊണ്ട് കൊട്ടുന്നതാണ് വീഡിയോയിലുള്ളത്. നവംബർ പത്തിനാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 

39 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ഇതുവരെ ദശലക്ഷക്കണക്കിന് ആളുകൾ ഷെയർ ചെയ്ത് കഴിഞ്ഞു. ഈ വീഡിയോ നിരവധി പേരാണ് കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത്. എറിക് ഷിഫർ എന്നയാൾ തന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോ ആണിത്. വീഡിയോ ഇതുവരെ 850.8k ആളുകൾ കാണുകയും 14.2k ലൈക്കുകളും നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News