Viral Video : ലോകത്തിലെ ഏറ്റവും കുഞ്ഞൻ പൂച്ചയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Smallest Cat Video : ഈ പൂച്ചയുടെ വീഡിയോ കാഴ്ചക്കാരിൽ ഒരേ സമയം കൗതുകവും , സ്നേഹവും  ഉണ്ടാക്കിയിരിക്കുകയാണ്. ഇതുവരെ 56 ലക്ഷത്തിലധികംആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Jan 8, 2023, 02:40 PM IST
  • റസ്റ്റി സ്പോട്ടഡ് പൂച്ചകളുടെ ഭാരം മൂന്ന് മുതൽ നാല് പൗണ്ടുകൾ വരെ മാത്രമാണ്.
  • 20 ഇഞ്ച് നീളവും 8 ഇഞ്ച് പൊക്കവും ആണ് ഇവയുടെ ഏറ്റവും കൂടിയ വലുപ്പം.
  • റസ്റ്റി സ്പോട്ടഡ് ക്യാറ്റുകൾ ഇപ്പോൾ വംശ നാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. ലോകത്ത് ഇപ്പോൾ ആകെ 10000 റസ്റ്റി സ്പോട്ടഡ് ക്യാറ്റുകൾ മാത്രമേ ജീവനോടെയുള്ളൂ.
  • ഈ പൂച്ചയുടെ വീഡിയോ കാഴ്ചക്കാരിൽ ഒരേ സമയം കൗതുകവും , സ്നേഹവും ഉണ്ടാക്കിയിരിക്കുകയാണ്. ഇതുവരെ 56 ലക്ഷത്തിലധികംആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.
Viral Video : ലോകത്തിലെ ഏറ്റവും കുഞ്ഞൻ പൂച്ചയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

ലോകത്തിലെ ഏറ്റവും കുഞ്ഞൻ പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പൂച്ചകളെ നമ്മൾ നാട്ടിലും വീട്ടിലുമൊക്കെ സാധാരണയായി കാണാറുണ്ട്. വീട്ടിൽ പൂച്ചകളെ വളർത്തുന്നവരും കുറവല്ല. നാട്ട് പൂച്ചകളെ കൂടാതെ കാട്ട് പൂച്ചകളും ഉണ്ടാകാറുണ്ട്. സാധാരണയായി നാട്ടിൽ കാണുന്ന പൂച്ചകളെക്കാൾ കാട്ടിൽ കാണുന്ന പൂച്ചകൾക്ക് വലുപ്പം കൂടുതലായിരിക്കും. എന്നാൽ ലോകത്തിലെ ഏറ്റവും കുഞ്ഞൻ പൂച്ചയേയും കാട്ടിലാണ് കാണപ്പെടാറുള്ളത്.

ലോകത്തിലെ ഏറ്റവും ചെറിയ പൂച്ചകളുടെ ഇനമാണ് റസ്റ്റി സ്പോട്ടഡ് ക്യാറ്റ്. ചെറിയ തവിട്ടും, വെള്ളയും നിറമുള്ള ഇവയുടെ പുറത്ത് തുരുമ്പടുത്തത് പോലെയുള്ള ചെറിയ അടയാളങ്ങൾ കാണാം. അതിനാലാണ് ഈ പൂച്ചകൾക്ക് റസ്റ്റി സ്പോട്ടഡ് ക്യാറ്റ് എന്ന പേര് വന്നത്. മെന്റൽ ഫ്ലാസ് എന്ന മാഗസിൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ഇവയുടെ ഭാരം മൂന്ന് മുതൽ നാല് പൗണ്ടുകൾ വരെ മാത്രമാണ്. 20 ഇഞ്ച് നീളവും 8 ഇഞ്ച് പൊക്കവും ആണ് ഇവയുടെ ഏറ്റവും കൂടിയ വലുപ്പം.

ALSO READ: Viral Video : ഉറങ്ങി കിടന്ന പെൺകുട്ടിക്ക് അരികിൽ വലിയ കരടി, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ

ശ്രീലങ്കയിലും ഇന്ത്യയിലുമാണ് ഇവയെ കൂടുതലായും കാണാറുള്ളത്. ഈർപ്പം ഉള്ള വനപ്രദേശങ്ങളിലാണ് ഇവയെ കണ്ട് വരാറുള്ളത്. പ്രായപൂർത്തിയായി കഴിഞ്ഞാലും ഇവയുടെ ശബ്ദം പൂച്ച കുഞ്ഞുങ്ങളോട് സമാനമായിരിക്കും. അതിനാൽ തന്നെ പൂച്ച കുഞ്ഞുങ്ങളെയും ഇവയെയും തമ്മിൽ തിരിച്ചറിയാൻ കുറച്ച് ബുദ്ധിമുട്ടാണ്. ഇവയുടെ പ്രധാന പ്രത്യേകത കാഴ്ച ശക്തി തന്നെയാണ്. മറ്റ് പൂച്ചകളെക്കാൾ ഇവയ്ക്ക് കാഴ്ച ശക്തി കൂടുതലാണ്. കൂടാതെ വളരെ പെട്ടെന്ന് തന്നെ മരത്തിൽ കയറാനുള്ള കഴിവും പൂച്ചയ്ക്കുണ്ട്.

  റസ്റ്റി സ്പോട്ടഡ് ക്യാറ്റുകൾ ഇപ്പോൾ വംശ നാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. ലോകത്ത് ഇപ്പോൾ ആകെ 10000   റസ്റ്റി സ്പോട്ടഡ് ക്യാറ്റുകൾ മാത്രമേ ജീവനോടെയുള്ളൂ. ഇവയിൽ തന്നെ 50 എണ്ണം കൂട്ടിൽ വളരുന്നവയാണ്. മുളങ്കാടുകൾ, മരങ്ങൾ നിറഞ്ഞ പുൽമേടുകൾ, വരണ്ട കുറ്റിച്ചെടികൾ, പാറക്കെട്ടുകൾ നിറഞ്ഞ മലഞ്ചെരിവുകൾ എന്നീ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കാണാറുള്ളത്. ഇപ്പോൾ ഈ പൂച്ചകളുടെ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ബിബിസിയുടെ യൂട്യൂബ് ചാനലിൽ നിന്ന് പുറത്തുവിട്ട   റസ്റ്റി സ്പോട്ടഡ് ക്യാറ്റിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ശ്രീലങ്കയിലെ ഒരു കാട്ടിൽ നിന്നുള്ള വീഡിയോയാണ് ഇത്. കാട്ടിലൂടെ  അലഞ്ഞ് നടക്കുകയാണ് ഈ കുഞ്ഞൻ പൂച്ച. ഈ പൂച്ചയുടെ വീഡിയോ കാഴ്ചക്കാരിൽ ഒരേ സമയം കൗതുകയും, സ്നേഹവുമുണ്ടാക്കിയിരിക്കുകയാണ്. ഇതുവരെ 56 ലക്ഷത്തിലധികംആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News