കാലാവസ്ഥ പ്രതികൂലമാകുമ്പോൾ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുക എന്നത് വളരെ അധികം റിസ്ക് പിടിച്ചൊരു കാര്യമാണ്. പൈലറ്റ് നേരിടുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യമാണത്. അത്തരത്തിലൊരു ലാൻഡിംഗ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയാകുന്നത്. വടക്കുപടിഞ്ഞാറൻ യൂറോപ്പിൽ വീശിയടിക്കുന്ന യൂനിസ് കൊടുങ്കാറ്റിനിടയിലും സുരക്ഷിതമായി ലാൻഡ് ചെയ്യുന്ന എയർ ഇന്ത്യ വിമാനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്.
പ്രതികൂല കാലാവസ്ഥയിലും വിമാനം സുരക്ഷിതമായി ഇറക്കിയ പൈലറ്റുമാരെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. എയര്‍ ഇന്ത്യ പൈലറ്റിന്റെ മനോധൈര്യവും യാത്രക്കാരോടുളള കരുതലുമാണ് ചര്‍ച്ചയാവുന്നത്. ഹീത്രൂവിൽ വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫുകളും തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ജെറ്റ് ടിവിയാണ് എയർ ഇന്ത്യയുടെ ലാൻഡിംഗ് തത്സമയ സംപ്രേക്ഷണം ചെയ്തത്.
Air India Flight lands safely in London in the middle of ongoing Storm Eunice . High praise for the skilled AI pilot. @airindiain pic.twitter.com/yyBgvky1Y6
— Kiran Bedi (@thekiranbedi) February 19, 2022
Also Read: പെരുമ്പാമ്പിൻ്റെ കുഞ്ഞിനെ തൂക്കിയെടുത്ത് പുള്ളിപ്പുലി..! സംഭവിച്ചത് കണ്ടാൽ ഞെട്ടും
കിരൺ ബേദി തന്റെ ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിട്ടുണ്ട്. “യൂനിസ് കൊടുങ്കാറ്റിന് നടുവിൽ എയർ ഇന്ത്യ വിമാനം ലണ്ടനിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിദഗ്ദ്ധനായ AI പൈലറ്റിന് പ്രശംസ“ എന്നാണ് അവർ ട്വീറ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെ എയർ ഇന്ത്യ വിമാനങ്ങൾ ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈദരാബാദിൽ നിന്നുള്ള എഐ-147 വിമാനത്തിന്റെ ക്യാപ്റ്റൻ അഞ്ചിത് ഭരദ്വാജും ഗോവയിൽ നിന്നുള്ള എഐ-145 വിമാനത്തിന്റെ ക്യാപ്റ്റൻ ആദിത്യ റാവുവും ആണ്.
Also Read: Viral Video: ദേഷ്യം വന്നാൽ പിന്നെ എന്ത് ചെയ്യും? കല്യാണ പന്തലാണെന്നൊന്നും നോക്കിയില്ല!!
യൂനിസ് കൊടുങ്കാറ്റ് വടക്ക് പടിഞ്ഞാറന്‍ യൂറോപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. മേഖലയിലേക്കുള്ള നൂറ് കണക്കിന് വിമാന സര്‍വ്വീസുകളാണ് കൊടുങ്കാറ്റിനെ തുടർന്ന് റദ്ദാക്കിയത്. ഇതിനിടെയാണ് എയര്‍ ഇന്ത്യയുടെ സുരക്ഷിത ലാന്‍ഡിംഗ് ചര്‍ച്ചയാവുന്നത്. ആയിരക്കണക്കിന് പേരാണ് ലാൻഡിംഗ് ദൃശ്യം ലൈവായി കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...