World Sparrow Day 2022: കുരുവികളെ സംരക്ഷിക്കാം, ഒപ്പം ജൈവ വൈവിധ്യവും; ഇന്ന് ലോക അങ്ങാടിക്കുരുവി ദിനം

ലോകത്ത് ധാരളമായി കണ്ട് വന്നിരുന്ന ഈ കുഞ്ഞൻ കുരുവികൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്.  ഇതിന്റെ പ്രധാന കാരണം ശബ്ദ മലിനീകരണം ആണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 10:46 AM IST
  • ലോകത്ത് ധാരളമായി കണ്ട് വന്നിരുന്ന ഈ കുഞ്ഞൻ കുരുവികൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്.
  • ഇതിന്റെ പ്രധാന കാരണം ശബ്ദ മലിനീകരണം ആണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
  • ലോകത്ത് ധാരളമായി കണ്ട് വന്നിരുന്ന ഈ കുഞ്ഞൻ കുരുവികൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്.
  • ഇതിന്റെ പ്രധാന കാരണം ശബ്ദ മലിനീകരണം ആണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
World Sparrow Day 2022: കുരുവികളെ സംരക്ഷിക്കാം, ഒപ്പം ജൈവ വൈവിധ്യവും; ഇന്ന് ലോക അങ്ങാടിക്കുരുവി ദിനം

 കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ നമ്മുടെ നാട്ടിൻ പുറങ്ങളിലും, പട്ടണങ്ങളിലും ഏറെ കണ്ട് വന്നിരുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി, അടയ്ക്കക്കുരുവി എന്നൊക്കെ അറിയപ്പെടുന്ന കുഞ്ഞൻ കുരുവികൾ. എന്നാൽ ഇന്ന് ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധന്യത്തെ കുറിച്ച് അവബോധം ഉണ്ടാക്കാനാണ് ലോക അങ്ങാടിക്കുരുവി ദിനം ആചരിക്കുന്നത്. 

ലോകത്ത് ധാരളമായി കണ്ട് വന്നിരുന്ന ഈ കുഞ്ഞൻ കുരുവികൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ഇതിന്റെ പ്രധാന കാരണം ശബ്ദ മലിനീകരണം ആണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അതിനോടൊപ്പം തന്നെ വർധിച്ച് വരുന്ന വായു മലിനീകരണവും, നഗരവത്കരണവും, ആഗോളതാപനവും ഇവയുടെ ജീവന് വെല്ലുവിളിയായി മാറുന്നുണ്ട്.  കീടനാശിനികളും മൊബൈല്‍ ടവറുകളിലെ റേഡിയേഷനും ഈ കിളികൾ ചത്തൊടുങ്ങാൻ കാരണമാകുന്നുണ്ട്.

ALSO READ: International Day of Happiness: സന്തോഷിക്കൂ, ആരോഗ്യവാനായി ഇരിക്കൂ; ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം

 എല്ലാ വർഷവും മാർച്ച് 20 നാണ് ലോക അങ്ങാടികുരുവി ദിനം ആചരിക്കുന്നത്.  നേച്ചർ ഫോർ എവർ എന്ന സംഘടനയാണ് ഈ ദിനം ആചരിക്കാൻ ആരംഭിച്ചത്. 2011 മുതൽ മാർച്ച് 20-നാണ്  ആദ്യമായി ഈ ദിനം ആചരിച്ചത്. നിലവിൽ റോയൽ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻസ് ഓഫ് ബേർഡ്സ്, നേച്ചർ ഫോർ എവർ സൊസൈറ്റി എന്നീ സംഘടനകൾ അങ്ങാടിക്കുരുവികളുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നുണ്ട്. ഞാൻ അങ്ങാടികുരുവികളെ സ്നേഹിക്കുന്ന എന്നാതാണ് ഈ വർഷത്തെ ലോക അങ്ങാടികുരുവി ദിന സന്ദേശം. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News