മുംബൈ താജ് ഹോട്ടലിലെ 6 ജീവനക്കാർക്ക് കോറോണ

എല്ലാവരെയും മുംബൈ മറൈൻ ലൈനിലെ ബോംബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.    

Last Updated : Apr 12, 2020, 11:27 AM IST
മുംബൈ താജ് ഹോട്ടലിലെ 6 ജീവനക്കാർക്ക് കോറോണ

മുംബൈ: മുംബൈയിലെ താജ് ഹോട്ടലിലെ 6 ജീവനക്കാരിൽ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.  

ഏപ്രിൽ എട്ടിന് നാലുപേർക്കും ഏപ്രിൽ 11 ന് രണ്ടുപേർക്കുമാണ് കോറോണ രാഗബാധ റിപ്പോർട്ട് ചെയ്തത്. lock down സമയത്തും താജ് ഹോട്ടൽ തുറന്നു പ്രവർത്തിച്ചിരുന്നു. 

മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ജീവനക്കാർക്കും ഡോക്ടർമാർക്കും താമസിക്കാനായി ഇടയ്ക്ക് തുറന്നുകൊടുത്തിരുന്നു.  ഇവരിൽ നിന്നാകാം ഹോട്ടൽ ജീവനക്കാർക്ക് രോഗബാധ ഏറ്റതെന്നാണ് സൂചന. 

എല്ലാവരെയും മുംബൈ മറൈൻ ലൈനിലെ ബോംബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  ജീവനക്കാരിൽ കോറോണ (COVID19) വൈറസിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോറോണ ബാധിതർ ഉള്ളത് മഹാരാഷ്ട്രയിലെ മുംബൈയിൽ ആണ്.  മുംബൈയിൽ മാത്രം കോറോണ ബാധയുള്ളവർ 1146 ആണ്. ഈ രോഗികളുടെയൊക്കെ ശുശ്രൂഷകൾ വിവിധ സർക്കാർ ആശുപത്രികളിലാണ് നടക്കുന്നത്. 

Trending News