സ്കൂൾ വിട്ട് വീട്ടിലേക്ക് വരും വഴിയിൽ കാറിടിച്ച് നാല് വയസുകാരൻ മരിച്ചു

റോഡ് മുറിച്ച കടക്കുമ്പോഴാണ് കുട്ടിയെ കാറ് വന്ന് ഇടിച്ചതെന്നാണ് ലഭിക്കുന്ന വിവരം

Written by - Zee Malayalam News Desk | Last Updated : Jun 12, 2023, 10:23 PM IST
  • വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടുങ്ങും വഴിയാണ് അപകടം ഉണ്ടായത്.
  • ആനക്കല്ല് തടിമില്ലിന് സമീപം വച്ച് കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.
  • റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം
സ്കൂൾ വിട്ട് വീട്ടിലേക്ക് വരും വഴിയിൽ കാറിടിച്ച് നാല് വയസുകാരൻ മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ കാറിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനക്കല്ല് ഗവ. എൽ പി സ്കൂളിലെ യു കെ ജി വിദ്യാർഥിയായ ഹെവൻ രാജേഷാണ് മരിച്ചത്. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടുങ്ങും വഴിയാണ് അപകടം ഉണ്ടായത്. ആനക്കല്ല് തടിമില്ലിന് സമീപം വച്ച് കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. 

റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടൻ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ALSO READ : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പനി ബാധിച്ചെത്തിയ ഒന്നരവയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

അതേസമയം കഴിഞ്ഞ ദിവസം കണ്ണൂരിൽ പതിനൊന്നുകാരനെ തെരുവുനായ കടിച്ചു കൊന്നു.  സംഭവം നടന്നത് കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ്. നിഹാൽ നൗഷാദ് എന്ന ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കാണ് ഈ രീതിയിൽ ദാരുണാന്ത്യം ഉണ്ടായത്.  കുട്ടിയെ ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് വീട്ടിൽ നിന്നും കാണാതായത്. വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.  കുട്ടിയെ കാണാനില്ലെന്നറിഞ്ഞതിനെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചോര വാർന്ന് അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. നയാ കടിച്ചുകൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News