Accident: പാഞ്ഞെത്തിയ കാ‍ർ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

Venjarammoodu accident: അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 30, 2023, 01:15 PM IST
  • വർക്കല സ്വദേശി നിജാസ് (31) ആണ് മരിച്ചത്.
  • പുലർച്ചെ 12.50ന് വേളാവൂർ ജംഗ്ഷന് സമീപത്തായിരുന്നു അപകടം.
  • ഗുരുതരമായി പരിക്കേറ്റ നിജാസ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
Accident: പാഞ്ഞെത്തിയ കാ‍ർ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകനായ യുവാവ് മരിച്ചു. വർക്കല സ്വദേശി നിജാസ് (31) ആണ് മരിച്ചത്. പുലർച്ചെ 12.50 ന്  ബൈപാസ് റോഡിൽ വേളാവൂർ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. 

വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് പോത്തൻകോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിർ ദിശയിൽ നിന്ന് വന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിജാസ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞു. കേബിൾ ജോലിക്കാരനായ നിജാസ് ജോലിക്കാര്യത്തിനായി പോകുന്നതിനിടെയായിരുന്നു അപകടം. വെഞ്ഞാറമൂട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ALSO READ: ഇനി വെറും 6000 എണ്ണം മാത്രം; കേരളത്തിൽ നായകൾക്കെതിരായ അക്രമം തടയാൻ സുപ്രീം കോടതിയിൽ ഹർജി

അതേസമയം, മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ മ്ലാവ് കാറിനെ കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന സേലം സ്വദേശികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. പെരിയോര എസ്റ്റേറ്റിന്റെ സമീപമാണ് അപകടമുണ്ടായത്. 

മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിൽ പെരിയവര എസ്റ്റേറ്റിന് സമീപം പുലർച്ചെ 3 മണിയോടെയാണ് അപകടം ഉണ്ടായത്. സേലത്ത് നിന്ന് മൂന്നാർ സന്ദർശിക്കാൻ എത്തിയ സേലം സ്വദേശികളുടെ കാറിനd മുന്നിലേയ്ക്ക് മ്ലാവ് കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട്  റോഡിന് സമീപത്തെ മൺ തിട്ടയിൽ കയറി മറിയുകയായിരുന്നു. രണ്ടര വയസ്സുള്ള കുട്ടിയടക്കം നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News