ആറ്റിങ്ങലിൽ കാറും സ്ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്ക്കൂട്ടർ യാത്രികൻ മരിച്ചു

മുജീബ് സഞ്ചരിച്ചു വന്ന ഇരുചക്ര വാഹനവും ഇന്നോവ കാറുമാണ് കൂട്ടി ഇടിച്ചത്

Written by - Zee Malayalam News Desk | Last Updated : Aug 29, 2023, 11:00 PM IST
  • ഇന്ന് ഓഗസ്റ്റ് 29 ഉച്ചയ്ക്ക് ഒന്നര മണിയോടെ ദേശീയ പാതയിൽ ആലംകോട് കൊച്ചുവിളയിലാണ് അപകടം നടന്നത്.
  • മുജീബ് സഞ്ചരിച്ചു വന്ന ഇരുചക്ര വാഹനവും ഇന്നോവ കാറുമാണ് കൂട്ടി ഇടിച്ചത്.
ആറ്റിങ്ങലിൽ കാറും സ്ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്ക്കൂട്ടർ യാത്രികൻ മരിച്ചു

തിരുവനന്തപുരം : ആറ്റിങ്ങൽ ആലംകോട് കൊച്ചുവിളയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.ആലംകോട് ഹൈസ്കൂളിന് സമീപം ടിഎംകെ ഹൗസിൽ മുജീബ് റഹ്മാൻ(49) ആണ് മരിച്ചത്. ഇന്ന് ഓഗസ്റ്റ് 29 ഉച്ചയ്ക്ക് ഒന്നര മണിയോടെ ദേശീയ പാതയിൽ ആലംകോട് കൊച്ചുവിളയിലാണ് അപകടം നടന്നത്.

മുജീബ് സഞ്ചരിച്ചു വന്ന ഇരുചക്ര വാഹനവും ഇന്നോവ കാറുമാണ് കൂട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ മുജീബിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ആലംകോട് കിളിമാനൂർ റോഡിൽ എം ആർ സ്റ്റൗവ് റിപ്പയറിങ് സെന്റർ  നടത്തുകയായിരുന്നു മുജീബ് റഹ്മാൻ. ഭാര്യ ഷംലബീവി, മക്കൾ- മുഹ്സിൻ,അഹ്സിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News