പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; നയാസിൻ്റെ ആദ്യ ഭാര്യയെ കേസിൽ പ്രതിചേർത്തു

Woman and newborn died: വീട്ടില്‍ ചികിത്സ കിട്ടാതെ ഷെമീറ മരിക്കുന്ന സമയത്ത് റജീനയും മകളും സ്ഥലത്തുണ്ടായിരുന്നു. കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവില്‍ പോയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 24, 2024, 10:17 PM IST
  • വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് വ്യക്തമായതോടെ, റജീനയെയും കേസിൽ പ്രതി ചേര്‍ക്കുകയായിരുന്നു
  • ചികിത്സ നല്‍കാതെ ഭര്‍ത്താവ് നയാസും, അക്യുപങ്ചര്‍ ചികിത്സകന്‍ ഷിഹാബുദ്ദീനും ചേര്‍ന്ന് ഷെമീറയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്
പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; നയാസിൻ്റെ ആദ്യ ഭാര്യയെ കേസിൽ പ്രതിചേർത്തു

തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു. നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസില്‍ പ്രതിചേര്‍ത്തത്. യുവതിയെ വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു.

വീട്ടില്‍ ചികിത്സ കിട്ടാതെ ഷെമീറ മരിക്കുന്ന സമയത്ത് റജീനയും മകളും സ്ഥലത്തുണ്ടായിരുന്നു. കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവില്‍ പോയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. നേരത്തെ റജീനയുടെയും മകളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

ALSO READ: തൂക്ക് വഴിപാടിനിടെ കുഞ്ഞ് താഴെ വീണു; മാതാവിനേയും ക്ഷേത്ര ഭാരവാഹികളെയും പ്രതികളാക്കി കേസെടുത്തു

​​ഗർഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ ഇവരും തടഞ്ഞിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിച്ചത്. വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് വ്യക്തമായതോടെ, റജീനയെയും കേസിൽ പ്രതി ചേര്‍ക്കുകയായിരുന്നു.

ചികിത്സ നല്‍കാതെ ഭര്‍ത്താവ് നയാസും, അക്യുപങ്ചര്‍ ചികിത്സകന്‍ ഷിഹാബുദ്ദീനും ചേര്‍ന്ന് ഷെമീറയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്. ഇന്നലെ അറസ്റ്റിലായ ഷിഹാബുദ്ദീന്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News