Magh Purnima 2023: മാഘ പൂർണിമ ദിനത്തിൽ ​ഗം​ഗയിൽ സ്നാനം ചെയ്ത് ഭക്തർ; ആശംസകൾ നേർന്ന് യുപി മുഖ്യമന്ത്രി

Magh Purnima 2023 date: ഹിന്ദു കലണ്ടറിലെ മാഘ മാസത്തിലെ പൗർണമി രാത്രിയായ മാഘപൂർണിമ ദിനമായ ഞായറാഴ്ച രാവിലെ ഗംഗാ നദിയിൽ നിരവധി ഭക്തർ പുണ്യസ്നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭക്തർക്ക് ആശംസകൾ നേർന്നു.

Written by - Zee Malayalam News Desk | Last Updated : Feb 5, 2023, 12:17 PM IST
  • മാഘ പൂർണിമ ദിനത്തിൽ ഭക്തർ ഗംഗയിൽ പുണ്യസ്നാനം ചെയ്യുകയും ധ്യാനിക്കുകയും വിഷ്ണു ഭ​ഗവാനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു
  • ഭക്തർ ​ഗം​ഗയിൽ മുങ്ങിക്കുളിച്ച ശേഷം കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് ദർശനം നടത്തുന്നു
  • പൗർണമി ദിനത്തിൽ ലക്ഷക്കണക്കിന് ആളുകൾ ഗംഗയിൽ പുണ്യസ്നാനം ചെയ്യുന്നു
Magh Purnima 2023: മാഘ പൂർണിമ ദിനത്തിൽ ​ഗം​ഗയിൽ സ്നാനം ചെയ്ത് ഭക്തർ; ആശംസകൾ നേർന്ന് യുപി മുഖ്യമന്ത്രി

മാഘപൂർണിമ 2023: മാഘ പൂർണിമ ദിനത്തിൽ ഉത്തർപ്രദേശിലെ വാരണാസിയിലെ പ്രയാഗ് ഘട്ട് ഭക്തജനങ്ങളാൽ തിങ്ങിനിറഞ്ഞു. ഹിന്ദു കലണ്ടറിലെ മാഘ മാസത്തിലെ പൗർണമി രാത്രിയായ മാഘപൂർണിമ ദിനമായ ഞായറാഴ്ച രാവിലെ ഗംഗാ നദിയിൽ നിരവധി ഭക്തർ പുണ്യസ്നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭക്തർക്ക് ആശംസകൾ നേർന്നു. "മാഘപൂർണിമയുടെ ഈ സുപ്രധാന അവസരത്തിൽ, എല്ലാ ഭക്ത ജനങ്ങൾക്കും പ്രയാഗ്‌രാജ് മാഗ് മേളയിൽ എത്തിയ സന്യാസിമാർക്കും ഭക്തർക്കും കൽപവാസികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ," മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

മാഘ പൂർണിമ ദിനത്തിൽ ഭക്തർ ഗംഗയിൽ പുണ്യസ്നാനം ചെയ്യുകയും ധ്യാനിക്കുകയും വിഷ്ണു ഭ​ഗവാനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഭക്തർ ​ഗം​ഗയിൽ മുങ്ങിക്കുളിച്ച ശേഷം കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് ദർശനം നടത്തുന്നു. പൗർണമി ദിനത്തിൽ ലക്ഷക്കണക്കിന് ആളുകൾ ഗംഗയിൽ പുണ്യസ്നാനം ചെയ്യുന്നു. പൗഷുപൂർണിമ മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന കൽപവാസവും ഇന്ന് അവസാനിക്കും. കൽപവാസികൾ ഒരു മാസക്കാലം സംഗമത്തിനെത്തി മണലിൽ നിലത്ത് ഉറങ്ങുകയും ദിവസത്തിൽ ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കുകയും തപസ് അനുഷ്ഠിക്കുകയും ചെയ്യുന്ന ഒരു ആത്മീയ ആചാരമാണ് കൽപവാസ്.

മാഘ പൂർണിമ ദിനത്തിൽ വാരണാസിയിലെ പ്രയാഗ് ഘട്ടിലെത്തി ഗംഗയിൽ സ്നാനം ചെയ്യുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. ആളുകൾ തങ്ങൾക്കും അവരുടെ പൂർവ്വികർക്കും വേണ്ടി ഗംഗയിൽ മുങ്ങി പുണ്യ സ്നാനം ചെയ്യുന്നു. ചന്ദ്രനെയും മഹാവിഷ്ണുവിനെയും ആരാധിക്കുന്നു. ആളുകൾ ഇന്ന് ഉപവാസം അനുഷ്ഠിക്കുന്നു. ഈ വർഷം മാഘ പൂർണിമ ഫെബ്രുവരി നാലിന് ശനിയാഴ്ച രാത്രി 09.33ന് ആണ് ആരംഭിച്ചത്. 2023 ഫെബ്രുവരി ആറിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.01ന് അവസാനിക്കും. ഈ വർഷത്തെ മാഘ പൂർണിമ സൂര്യോദയം ഫെബ്രുവരി അഞ്ചിന് രാവിലെ 07.07 ന് ആയിരുന്നു. സൂര്യാസ്തമയം ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 06.03ന് ആയിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News