ഈ രാശിക്കാര്‍ക്ക് 2022 വളരെ മോശമായിരിക്കും..!

Horoscope 2022: 2022 പുതുവർഷത്തെ സംബന്ധിച്ച് ആളുകളുടെ മനസ്സിൽ ആശയക്കുഴപ്പമുണ്ട്. എന്തെന്നാല്‍   വരാനിരിക്കുന്ന പുതുവർഷം എല്ലാം സന്തോഷകരമാകുമെന്നോ അല്ലെങ്കിൽ കുഴപ്പങ്ങൾ നിറഞ്ഞതായിരിക്കുമെന്നോ ഒന്നും ആര്‍ക്കും പറയാന്‍ പറ്റില്ല.   2022 രാശിഫലം അനുസരിച്ച് ചില രാശിക്കാർക്ക് സന്തോഷം നിറഞ്ഞതായിരിക്കും.  അതേസമയം ചില രാശിക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. 

Last Updated : Dec 11, 2021, 03:12 PM IST
  • സാമ്പത്തിക നഷ്ടം അലട്ടും
  • തൊഴിൽ മേഖലയിൽ പ്രശ്നങ്ങൾ വരാം
  • 2022 വെല്ലുവിളികൾ നിറഞ്ഞതായിരിക്കും
ഈ രാശിക്കാര്‍ക്ക് 2022 വളരെ മോശമായിരിക്കും..!

Horoscope 2022: പുതുവർഷാരംഭത്തിന് വളരെ കുറച്ച് ദിവസമേ ബാക്കിയുള്ളൂ. 2022 എന്ന പുതുവർഷത്തെ സംബന്ധിച്ച് ആളുകളുടെ മനസ്സിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. എല്ലാത്തിനുമുപരി വരാനിരിക്കുന്ന പുതുവർഷം സന്തോഷം നൽകുമെന്നോ അല്ലെങ്കിൽ കുഴപ്പങ്ങൾ നിറഞ്ഞതായിരിക്കുമെന്നോ ഉള്ള ആശയക്കുഴപ്പമാണ്.

പൊതുവെ എല്ലാവർക്കും അതിനെക്കുറിച്ച് അറിയാൻ ആകാംക്ഷയുണ്ടാകും. 2022 ലെ ജാതകം അനുസരിച്ച് തുലാം രാശിക്കാർക്ക് പുതുവർഷം ശ്രദ്ധിക്കേണ്ടതാണ്. തുലാം രാശിക്കാര്‍ക്ക് പുതുവര്‍ഷം എങ്ങനെയെന്നു നോക്കാം... 

Also Read: ഈ 4 രാശിക്കാര്‍ ഡിസംബര്‍ 31 വരെ സൂക്ഷിക്കണം, കനത്ത നഷ്ടം ഉണ്ടായേക്കാം 

തുലാം കരിയർ സാമ്പത്തിക ജാതകം 2022  (Libra Finance Horoscope 2022)

പുതിയ വർഷം കരിയറിനെ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാൻ പ്രയാസമുണ്ടാകും. കൂടാതെ, പങ്കാളിത്ത ജോലിയിൽ പങ്കാളിയുമായി അകൽച്ച ഉണ്ടാകും. അതുമൂലം മാനസിക പിരിമുറുക്കം ഉണ്ടാകാം. ഉദ്യോഗസ്‌ഥർ ഓഫീസിലെ ഉദ്യോഗസ്‌ഥരുമായി പിണങ്ങുന്നത്‌ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. 

തുലാം സാമ്പത്തിക രാശിഫലം 2022 (Libra Finance Horoscope 2022)

2022-ന്റെ തുടക്കത്തിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. എന്നാൽ വർഷത്തിന്റെ മധ്യത്തിൽ അനാവശ്യ ചെലവുകൾ മൂലം ധനനഷ്ടം ഉണ്ടാകും. പുതിയ ജോലികളിലോ പങ്കാളിത്ത ജോലികളിലോ നിക്ഷേപം ഒഴിവാക്കുക. അല്ലാത്തപക്ഷം സാമ്പത്തികമായി വലിയ നഷ്ടം ഉണ്ടായേക്കാം.

Also Read: Horoscope December 11, 2021: ഇന്ന് വലിയ അപകടം ഉണ്ടായേക്കാം; ധനു, മകരം രാശിക്കാർ ജാഗ്രത പാലിക്കണം

തുലാം കുടുംബ ജീവിതം (Libra Family Life)

പുതുവർഷത്തിൽ കുടുംബത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും. ജോലിത്തിരക്ക് കാരണം കുടുംബത്തിന് സമയം കണ്ടെത്താനാകാതെ വരും. ഇതുമൂലം ഇണയുമായുള്ള അകൽച്ച വർദ്ധിക്കും. ഇതുകൂടാതെ രാഹു-കേതുക്കളുടെ അശുഭപ്രഭാവം മൂലം ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം പണം ചിലവഴിക്കും.

തുലാം രാശിഫലം 2022 (Libra Love Horoscope 2022)

പുതുവർഷം പ്രണയ ജീവിതത്തിന് സവിശേഷമായിരിക്കും. അവിവാഹിതർ 2022ൽ വിവാഹിതരാവും. ദാമ്പത്യ ജീവിതത്തിൽ സന്തോഷകരമായ ആനന്ദം ഉണ്ടാകും. പുതിയ പ്രണയിതാക്കൾ തങ്ങളുടെ പ്രണയ പങ്കാളിയുമായുള്ള സംഭാഷണത്തിൽ സംയമനം പാലിക്കേണ്ടിവരും. വിവാഹിതർക്ക് സന്താനഭാഗ്യം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News