Amavasya 2023: അമാവാസി ദിനത്തിൽ ഇക്കാര്യങ്ങൾ ചെയ്യരുത്; ഫലം ദുരിതം

Mauni Amavasya 2023: ശനി അമാവാസി കൂടിയാണ് ഇന്ന്. അമാവാസി ദിനത്തിൽ ചില കാര്യങ്ങൾ ചെയ്താൽ ദുരിതങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു

Written by - Zee Malayalam News Desk | Last Updated : Jan 21, 2023, 09:54 AM IST
  • മാഘത്തിലോ മൗനി അമാവാസിയിലോ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്ര ദർശനം നടത്തുകയോ പ്രാർഥനകൾ നടത്തുകയോ ചെയ്യണം
  • അതുപോലെ സൂര്യദേവനെ പൂജിക്കണം
  • കുളിക്കുന്നതിന് മുമ്പ് സംസാരിക്കാൻ പാടില്ല
  • അമാവാസി ദിവസം വൈകും വരെ ഉറങ്ങുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു
Amavasya 2023: അമാവാസി ദിനത്തിൽ ഇക്കാര്യങ്ങൾ ചെയ്യരുത്; ഫലം ദുരിതം

ഹിന്ദു കലണ്ടറിലെ അമാവാസി ദിനമായ മാഘ അമാവാസിയാണ് ഇന്ന്. എല്ലാ അമാവാസി ദിവസങ്ങളിലും, നമ്മുടെ പൂർവ്വികരുടെ ആത്മാവിനെ പ്രസാദിപ്പിക്കുന്നതിനായി ശ്രാദ്ധ ചടങ്ങുകൾ നടത്തുന്നത് ഉചിതമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം മൗനവ്രതം (ദിവസം മുഴുവനും സംസാരിക്കാതിരിക്കുക) അനുഷ്ഠിച്ചാൽ ജീവിതത്തിൽ ശുഭകാര്യങ്ങൾ സംഭവിക്കുമെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ ഇത് മൗനി അമാവാസി എന്നും അറിയപ്പെടുന്നു. ശനിയാഴ്ച ആയതിനാൽ ശനി അമാവാസി കൂടിയാണ് ഇന്ന്. അമാവാസി ദിനത്തിൽ ചില കാര്യങ്ങൾ ചെയ്താൽ ദുരിതങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അമാവാസി ദിനത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വൈകും വരെ ഉറങ്ങരുത്: മാഘത്തിലോ മൗനി അമാവാസിയിലോ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്ര ദർശനം നടത്തുകയോ പ്രാർഥനകൾ നടത്തുകയോ ചെയ്യണം. അതുപോലെ സൂര്യദേവനെ പൂജിക്കണം. കുളിക്കുന്നതിന് മുമ്പ് സംസാരിക്കാൻ പാടില്ല. അമാവാസി ദിവസം വൈകും വരെ ഉറങ്ങുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.

ALSO READ: Horoscope 2023: മിഥുനം രാശിക്കാർ ഇപ്പോൾ ജോലി മാറരുത്- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

മാംസവും മദ്യവും കഴിക്കരുത്: മാഘത്തിലോ മൗനി അമാവാസിയിലോ മത്സ്യ-മാംസാദികളായ ഭക്ഷണങ്ങൾ കഴിക്കരുത്. അമാവാസി ദിനത്തിൽ മത്സ്യവും മാംസവും മദ്യവും കഴിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. അതിനാൽ ഇത്തരം കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ ശ്രദ്ധിക്കണം.

കള്ളം പറയുന്നത് ഒഴിവാക്കുക: കള്ളം പറയുന്നത് ഒഴിവാക്കുക. ഈ ദിവസം മൗനവത്രം അനുഷ്ഠിക്കുന്നത് ​ഗുണകരമാണ്. അനാവശ്യ സംസാരങ്ങളിൽ ഏർപ്പെടുകയോ കള്ളം പറയുകയോ മറ്റുള്ളവരെ അധിക്ഷേപിച്ച് സംസാരിക്കുകയോ ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.

ALSO READ: Horoscope 2023: കുംഭം രാശിക്കാർ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണം- സമ്പൂർണ രാശിഫലം അറിയാം

ശ്മശാനത്തിലോ ശ്മശാനത്തിന് സമീപമോ പോകരുത്: മൗനി അമാവാസിയിൽ ശ്മശാനത്തിലോ ശ്മശാനത്തിന് സമീപമോ പോകുന്നത് ശുഭകരമല്ല. രാത്രി വൈകിയും ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക.

വഴക്ക് കൂടരുത്: അമാവാസി ദിനത്തിൽ ആരുമായും വഴക്ക് കൂടരുത്. ആരോടും ശത്രുത പുലർത്തരുത്. ആരോടും മോശമായി സംസാരിക്കരുത്. അമാവാസി ദിനത്തിൽ ആളുകളോട് കയർത്ത് സംസാരിക്കുന്നതും വഴക്കു കൂടുന്നതും അശുഭകരമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News